കണ്ണൂര്‍: ആര്‍എസ്പി ജില്ലാ സെക്രട്ടറി ഇല്ലിക്കല്‍ അഗസ്തിയുടെയും ദേശീയ സെക്രട്ടറി ചന്ദ്രചൂഡന്റെയും തെറ്റായ രാഷ്ട്രീയ നയത്തിന്റെയും ഭരണഘടനാ ലംഘനത്തിന്റെയും ഭാഗമായി ആര്എസ്പിയില് പ്രവര്‍ത്തിച്ച നാല് സെക്രട്ടറിയേറ്റ് മെമ്പര്‍മാരും ഭൂരിഭാഗം ഭാരവാഹികളും പാര്‍ട്ടിവിട്ട് ബാബുദിവാകരന് നയിക്കുന്ന ആര്‍എസ്പി(എം)ല്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സേവ് ആര്‍എസ്പി ഫോറം വിഭാഗം പത്രസമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍വകുപ്പിന്റെ സ്വാധീനം ഉപയോഗിച്ച് ചില ആര്‍എസ്പി നേതാക്കള്‍ എംപ്ലോയ്മെന്റ് നിയമനങ്ങളിലും ക്ഷേമമനിധി ബോര്‍ഡ് ഡെയ്ലി വേജസ് നിയമനത്തിലും മറ്റും വ്യാപകമായി അഴിമതി നടത്തികൊണ്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങളായി ഇടതുപക്ഷപ്രസ്ഥാനമെന്ന നിലയില്‍ പ്രവര്‍ത്തിച്ച ആര്‍എസ്പിയുടെ ഇന്നത്തെ നിലപാടില്‍ പ്രതിഷേധമു ണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ~ഒക്ടോബറില്‍ വിപുലമായ ജില്ലാകണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കും. കണ്‍വെന്‍ഷനില്‍ ബാബുദിവാകരന് പങ്കെടുക്കും.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും ആര്‍എസ്പിക്ക് ഇപ്പോള്‍ രണ്ട് നിലപാടാണുള്ളത്. വിപ്ലവ പ്രസ്ഥാനത്തിന്റെ അന്തസ്സിന് ചേരാത്ത നടപടിയാണ് യുഡിഎഫില്‍ ചേര്‍ന്നത്. ഇത് ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് ചേര്‍ന്നതല്ല. ആശയപരമായി പ്രതിബദ്ധതയില്ലാതെ അധികാരത്തിനും സ്ഥാനമാനത്തിനും വേണ്ടി ഒരുവിഭാഗം പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുകയാണെന്നും ഇവര്‍ പറഞ്ഞു.
കെ.വി.കൃഷ്ണന്, ആമ്പിലാത്ത് രാജന്, എം.സതീഷ്കുമാര്‍, കെ.പി.നിസാര്‍, കുറുമാത്തൂര്‍ ബാലകൃഷ്ണന്, സി.വത്സന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: