ഇരിട്ടി: ഫോറസ്റ്റ് വകുപ്പിന്റെ നൈറ്റ് പെട്രോളിങ്ങിനിടെ നാടന്‍ തോക്കുമായി മദ്ധ്യവയസ്കന് പിടിയിലായി. ബുധനാഴ്ച രാത്രി 10 മണിയോടെ അയ്യന്‍കുന്നിലെ തുടിമരം പാത്തിപ്പാറ വന മേഘലയില്‍ പെട്രോളിംഗ് നടത്തവേ വയനാട് തവിഞ്ഞാര് സ്വദേശി പീടികക്കുന്നുമ്മല് രാമന്റെ മകന് ചന്ദ്രന് ആണ് കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി. രതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും ഒരു നാടന്‍ തോക്കും ഒരു കത്തിയും പിടിച്ചെടുത്തു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ട ഉടനെ തോക്കുപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണു വിവരം. അന്വേഷണത്തില്‍ തുടിമരം വേലമ്മാര് കുടിയില്‍ ടോമിയുടെ മകന് ഷിന്ടോ ആണ് പിടിയിലായ ചന്ദ്രന്റെ കൂടെ ഉണ്ടായിരുന്നതെന്ന് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇവിടുത്തെ വന മേഖലകളില്‍ നായാട്ടു സംഘങ്ങളുടെ പ്രവര്‍ത്തനം ശക്ത മാണെന്ന പരാതി നിലനില്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് വകുപ്പ് രാത്രികാല പെട്രോളിംഗ് ശക്തി പ്പെടുത്തിയിരുന്നു.ഇതിനിടയിലാണ് തോക്കുമായി ചന്ദ്രന് പിടിയിലാവുന്നത്. പെട്രോളിംഗ് സംഘത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മനോഹരന് കോട്ടാത്ത്, വനം വകുപ്പ് ജീവനക്കാരായ സജിത്ത്, കൃഷ്ണന് കുട്ടി, ഹരിശങ്കര്‍ എന്നിവരും ഉണ്ടായിരുന്നു. ആം ആക്റ്റ് പ്രകാരം കേസ്സെടുത്തു ഇയാളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: