വര്‍ക്കല: വര്‍ക്കല മണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കി വര്‍ക്കല കഹാര്‍ എംഎല്‍എ ടൂറിസം മേഖലയില്‍ നടത്തുവാന്‍ ലക്ഷ്യമിടുന്ന പലപദ്ധതികളും സ്വകാര്യലാഭം മുന്‍നിറുത്തിയാണെന്ന് ആരോപണം. ടൂറിസം മേഖലയുടെ വികസനത്തിന് രൂപീകരിച്ച വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റില്‍ നഗരസഭ ചെയര്‍മാനെ മാത്രം ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യവും സ്വകാര്യലാഭവും മുന്‍നിര്‍ത്തിയാണെന്നും പരക്കെ ആക്ഷേപമുണ്ട്. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിനെയോ ഇടവ, വെട്ടൂര്‍ തീരദേശ പഞ്ചായത്തു പ്രതിനിധികളെയോ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വര്‍ക്കല ടൂറിസം അമിനിറ്റി സെന്ററിനായി ഓഫീസ് അസിസ്റ്റന്റിനെയും പാര്‍ട്ട് ടൈം സ്വീപ്പറെയും അനധികൃതമായി നിയമിക്കാനുള്ള നീക്കം നടക്കുന്നതായും കേവലം ഉദ്യോഗസ്ഥരെ മാത്രം കൂട്ടുപിടിച്ചുകൊണ്ട് നടത്താന്‍ ശ്രമിക്കുന്ന വികസനപദ്ധതികളില്‍ കോടികളുടെ തിരിമറി നടത്താനാണ് ശ്രമം. വര്‍ക്കല ജിയോഹെറിറ്റേജ് മ്യൂസിയത്തിനുവേണ്ടി 30 സെന്റ് സ്ഥലം മുനിസിപ്പാലിറ്റിയുടെ അനുവാദമില്ലാതെ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ കണ്ടെത്തിയതും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കാപ്പിലില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്ന സീലൈഫ് ലെഷര്‍ പാര്‍ക്ക് കോടികളുടെ അഴിമതി ലക്ഷ്യമാക്കിയുള്ളതാണ്. പത്രപ്രസ്താവന നടത്തുന്നതല്ലാതെ പദ്ധതികള്‍ ഒന്നും നടപ്പിലാക്കുന്നില്ല. അതിന് ഉദാഹരണമാണ് വര്‍ക്കല ഹെലിപ്പാടില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ടൂറിസം പ്ലാസ പദ്ധതിയെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: