പെരുമ്പള്ളിച്ചിറ നവീകരിച്ച് നീന്തല്‍കുളമാക്കുന്നതിന് ശ്രമം നടത്തിവരികയാണ്. ഇതിനായി മൂക്കാല്‍ കോടിയോളം രൂപ ചെലവ് വരും. കേന്ദ്ര ഫണ്ട് ഇതിനായി ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ്.
കുമാരമംഗലം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ മെമ്പറാണ് ഉഷ രാജശേഖരന്. അഞ്ച് വര്‍ഷത്തിനിടെ 35 ലക്ഷം രൂപയുടെ റോഡ് നവീകരണം പൂര്‍ത്തിയാക്കാനായി. വാര്‍ഡിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പെന്ഷ്യന് നേടിക്കൊടുക്കാനായത് പ്രധാന നേട്ടമാണ്.
പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം കുറ്റമറ്റനിലയിലാണ് വാര്‍ഡില്‍ നടക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വാര്‍ഡില്‍ പൂര്‍ണ്ണമായും നടപ്പിലാക്കി. നാഗമ്പടം പാടശേഖരത്തിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വിനിയോഗിക്കാനായി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പത്ത് കുടുംബശ്രീ യൂണിറ്റുകളും മൂന്ന് ബാലസമാജങ്ങളും ഇവിടെ രൂപീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി വാര്‍ഡില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. എല്ലായിടത്തും വൈദ്യുതി എത്തിക്കാനായി. പുതുതായി 70 വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനായി അങ്കണവാടിയും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്കണവാടിയുടെ മുറ്റം നവീകരിക്കുന്നതിനായി രണ്ട് ലക്ഷം രൂപ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്മമാര്‍ക്കും കുരുന്നുകള്‍ക്കും ആരോഗ്യപരിപാലനത്തിനായി മന്ദിരം നിര്‍മ്മിച്ചിട്ടുണ്ട്. പെരുമ്പള്ളിച്ചിറയില്‍ നീന്തല്‍ പരിശീലനത്തിനായി കുളം നന്നാക്കുന്നതിനായി ഒരു പ്രോജക്ട് തയ്യാറായി കഴിഞ്ഞു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പെരുമ്പള്ളിച്ചിറ നവീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വാര്യത്ത്പടി – പെരുമ്പള്ളിച്ചിറ- അമ്പലം റോഡ് എന്നിവയുടെ പണി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. മധുരപ്പാറ- വാര്യത്ത് പടി റോഡ് നന്നാക്കി. പുറ്റനാല്പടി-മധുരപ്പാറ റോഡ്. മധുരപ്പാറ- കാഞ്ഞിരക്കാട്ട് റോഡ് എന്നിവയുടെ പണിക്കായി തുക വകകൊള്ളിച്ചിട്ടുണ്ട്. അമ്പത് മുതല്‍ നൂറ് വരെ വീടുകളെ ഉള്‍പ്പെടുത്തി അയല്‍സഭ രൂപീകരിച്ചിട്ടുണ്ട്. വികലാംഗര്‍ക്ക് തൊഴില്‍ പരിശീലനത്തിനായുള്ള മന്ദിര നിര്‍മ്മാണം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: