പാറശാല: പാറശാല ഗവ. താലൂക്ക് ആശുപത്രിയില്‍ നേത്ര വിഭാഗത്തില്‍ ഡോക്ടറില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ദിവസവും നേത്ര ചികിത്സയ്ക്കായി നൂറോളം പേരെത്തുന്ന പാറശാല താലൂക്ക് ആശുപത്രിയിലെ ആകെയുള്ള ഒരു ഡോക്ടര്‍ അവധിക്ക് പോയി മാസം ഒന്ന് കഴിഞ്ഞിട്ടും പകരം ഡോക്ടറെ നിയമിച്ചിട്ടില്ല.
രണ്ടു ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഒരാള്‍ സ്ഥലംമാറി പോയി ആറുമാസമായിട്ടും പകരം ഡോക്ടറെ നിയമിച്ചിട്ടില്ല. രണ്ടു ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഒരാള്‍ സ്ഥലംമാറി പോയി ആറുമാസമായിട്ടും പകരം ഡോക്ടറെ നിയമിച്ചിട്ടില്ല. കൊല്ലയില്‍, കാരോട്, കുളത്തൂര്‍, ചെങ്കവിള തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നുമുള്ള രോഗികള്‍ക്കും വെള്ളറട മുതല്‍ പൊഴിയൂര്‍ വരെയുള്ള ആയിരക്കണക്കിന് രോഗികളുടെയും ആശ്രയം പാറശാല ഗവ. ആശുപത്രിയാണ്.
എന്നാല്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് സമീപത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സാധാരണക്കാരായ രോഗികളെ സംബന്ധിച്ചിടത്തോളം സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് താങ്ങാവുന്നതിലുമേറെയാണ്.
ആശുപത്രിയുടെ ഭരണം നിശ്ചയിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് അധികാരികള്‍ക്കോ ആശുപത്രി സൂപ്രണ്ടിനോ ഡോക്ടര്‍മാരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലാ ആശുപത്രിയുടെ പദവിയുള്ള ഇവിടെ വിവിധ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടും ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ഡോക്ടറില്ലാതായതോടെ തിമിര ശസ്ത്രക്രിയകള്‍ അടക്കമുള്ളവ നിലച്ചിരിക്കുകയാണ്. പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണം എന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: