പേട്ട: ക്രിസ്തീയ ഇടപെടലില്‍ വിഎസ്എസ്സി കരാര്‍ തൊഴിലാളികള്‍ ദുരിതത്തില്‍. ആര്‍പിപി, ആര്‍എഫ്എഫ്, പിഎഫ്സി തുടങ്ങിയ കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്ന കരാര്‍ തൊഴിലാളികളാണ് വേളി കേന്ദ്രമാക്കിയുള്ള ക്രിസ്തീയ സഭാ വിശ്വാസികളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പീപ്പിള്‍സ് സൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ ദുരിതമനുഭവിക്കുന്നത്. വിവിധ ട്രേഡ് യൂണിയനുകളുടെ കീഴില്‍ ജോലിക്ക് കയറുന്ന മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളെ പുറത്താക്കി പകരം സൊസൈറ്റിയുടെ കീഴിലുള്ളവര് മാത്രം വിഎസ്എസ്സിയില് കരാര്‍ തൊഴിലാളികളായി തൊഴിലെടുത്താല്‍ മതിയെന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഇതിനായി മറ്റ് ട്രേഡ് യൂണിയനുകളില്‍പ്പെട്ടവര്‍ അവധി എടുക്കുകയാണെങ്കില്‍ പിറ്റേദിവസം ജോലിക്ക് കയറാന്‍ പാസ് ലഭിക്കാതിരിക്കാനുള്ള സാഹചര്യമാണ് സൊസൈറ്റി ഒരുക്കുന്നത്.
എന്നാല്‍ തൊഴിലാളികള്‍ അവധിയെടുക്കുന്ന കാലയളവില്‍ മറ്റൊരു വ്യക്തിയെ പകരം ജോലിക്ക് കയറ്റാനും സൊസൈറ്റിക്കാര് അനുവദിക്കാറില്ല. അതേ ജോലിയിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരെ തിരുകികയറ്റുകയാണ് ചെയ്യുന്നത്. ഇതോടെ മിക്ക മറ്റ് ജനവിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ രോഗാവസ്ഥയിലായിരുന്നാലും ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ജോലിക്ക് കയറേണ്ട സാഹചര്യമാണുള്ളത്. വിഎസ്എസ്സിയിലെ ചില ഉദേ്യാഗസ്ഥരുടെ ഒത്താശയോടെയാണ് സൊസൈറ്റി ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്ന് പരാതിയുണ്ട്.
കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ക്രൈസ്തവരായ ചില പ്രാദേശിക നേതാക്കളും പള്ളിവികാരിയുമാണ് സൊസൈറ്റിയുടെ ഭരണകര്‍ത്താക്കള്‍. ഇരുന്നൂറോളം തൊഴിലാളികളാണ് ഇവരുടെ കീഴില്‍ വിഎസ്എസ്സിയില് തൊഴിലെടുക്കുന്നു എന്നാണ് വിവരം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പീപ്പിള്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സത്യഗ്രഹസമരംവരെ നടത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് നിലവിലുള്ള ശമ്പളത്തില്‍ നിന്നും പത്തുരൂപ കുറച്ചിട്ട് കൂടുതല്‍ ആളെ കയറ്റാനുള്ള അനുമതിയാണ് രഹസ്യ അജണ്ടയിലൂടെ സൊസൈറ്റി നേടിയെടുത്തതായി തൊഴിലാളികള്‍ പരാതിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: