കഴക്കൂട്ടം: കഴക്കൂട്ടം ദേശീയപാത ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഗുണ്ടാവിളയാട്ടം. ഗുണ്ടാപിരിവ് നല്‍കാത്തതിന് മൊബൈല്‍ ഷോപ്പ് ഉടമയെയും സാധനം വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകനെയും മര്‍ദ്ദിച്ചശേഷം പണമപഹരിച്ചു. സ്ഥാപന ഉടമ നിയാസ്, ജന്മഭൂമി കഴക്കൂട്ടം ലേഖകന്‍ രതീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുണ്ടാസംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. അപ്രാണി കൃഷ്ണകുമാര്‍ വധകേസിലെ പ്രധാന പ്രതി ജീവപര്യന്തം ശിക്ഷ നേരിടുന്ന ഗുണ്ടാതലവന്‍ വേണുകുട്ടന്റെ സഹോദരന് ചന്തവിള സ്വദേശി ഹരികുമാര്‍ (32), കുളത്തൂര്‍ സ്വദേശി അരുണ്‍ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഗുണ്ടാസംഘത്തിന്റെ പക്കല്‍നിന്നും വടിവാള്‍, കമ്പിപ്പാര എന്നിവയും കണ്ടെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: