തിരുവനന്തപുരം: അഖില കേരള തന്ത്രിമണ്ഡലത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനവും ആചാര്യകുടുംബ സംഗമവും ഒക്ടോബര്‍ മൂന്നിന് തിരുവനന്തപുരത്തു നടക്കും. ഭാര്‍ഗ്ഗവം-2015 എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തോടൊപ്പം തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനവും നടക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള പട്ടം താണുപിള്ള മെമ്മോറിയല്‍ പ്രിയദര്‍ശിനി ഹാളിലാണ് പരിപാടി.
ഒക്ടോബര്‍ 3ന് രാവിലെ 5.30ന് വി.പുരുഷോത്തമന് പോറ്റിയുടെയും എം. കൃഷ്ണപ്രസാദിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമം, വേദമന്ത്രജപഘോഷം എന്നിവയോടെയാണ് പരിപാടികള്‍ക്ക് സമാരംഭമാകുന്നത്. രാവിലെ 6.30ന് കേരളാ തന്ത്രിമണ്ഡലം ജില്ലാ രക്ഷാധികാരി ടി.കെ.ദാമോദരന്‍ നമ്പൂതിരി ആചാര്യ ദീപപ്രോജ്ജ്വലനം നടത്തും. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് വാഴയില്‍ മഠം എസ്.വിഷ്ണുനമ്പൂതിരി നിറപറ സമര്‍പ്പിക്കും. 7ന ്ശ്രീവരാഹം അശോക് കുമാര്‍ നയിക്കുന്ന തായമ്പക. 7.30ന് പ്രതിനിധികളുടെ രജിസ്ട്രേഷന് ആരംഭിക്കും. കേരളാ തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട്ടില്ലം എസ്.നീലകണ്ഠന്‍പോറ്റി ധ്വജമുയര്ത്തും.
രാവിലെ 8നു നടക്കുന്ന തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട്ടില്ലം എസ്.നീലകണ്ഠന്‍പോറ്റി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വാഴയില്‍ മഠം എസ്.വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, സംസ്ഥാന രജിസ്ട്രാര്‍ പ്രൊഫ.നീലമന വി.ആര്.നമ്പൂതിരി എന്നിവര്‍ മുഖ്യപ്രഭാഷണവും സംസ്ഥാന ഉപദേശക സമിതി അംഗം ഗണപതിപോറ്റി, ജില്ലാ രക്ഷാധികാരി ടി.കെ.ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണവും നടത്തും. ജില്ലാ ജോയിന്റ് സെക്രട്ടറി എം.മഹാദേവന്പോറ്റി റിപ്പോര്‍ട്ടും ട്രഷറര്‍ വി.എസ്.ഉണ്ണികൃഷ്ണന് കണക്കും അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി എസ്.ഉണ്ണികൃഷ്ണന് നമ്പൂതിരി സ്വാഗതവും വൈസ്പ്രസിഡന്റ് എസ്.കൃഷ്ണകുമാര്‍ പോറ്റി കൃതജ്ഞതയും പറയും.
രാവിലെ 10ന് സംസ്ഥാന സമ്മേളനം ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട്ടില്ലം എസ്.നീലകണ്ഠന്‍പോറ്റി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി ഭദ്രദീപം തെളിയിക്കും. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തന്ത്രി മണ്ഡലത്തിന്റെ ലോഗോ പ്രകാശനം മേയര്‍ അഡ്വ.കെ.ചന്ദ്രിക നിര്‍വ്വഹിക്കും. മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന്, യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമന്‍ കാളിദാസ ഭട്ടതിരി, മുന്നോക്ക സമുദായ സംരക്ഷണ മുന്നണി പ്രസിഡന്റ് എസ്.രാധാകൃഷ്ണന് പോറ്റി, രാഹുല്‍ ഈശ്വര്‍, തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് കൃഷ്ണന് നമ്പൂതിരി മുല്ലപ്പള്ളി, മുന്‍ ശബരിമല മേല്‍ശാന്തിമാരായ ബാലമുരളി, എന്‍.വിഷ്ണുനമ്പൂതിരി തെക്കേടത്ത്മന എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
അഖില കേരള ബ്രാഹ്മണ ഫെഡറേഷന് സെക്രട്ടറി ജനറല്‍ എസ്.സുബ്രഹ്മണ്യന് മൂസത് മുഖ്യപ്രഭാഷണം നടത്തും. ആള് ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷന് ദേശീയ സമിതി അംഗം പ്രൊഫ. എം.വി. സദാശിവന് നമ്പൂതിരി, തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, സംസ്ഥാന രജിസ്ട്രാര്‍ പ്രൊഫ.നീലമന വി.ആര്.നമ്പൂതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം
നടത്തും.
തുടര്‍ന്ന് വിവിധ മേഖലകളിലുള്ളവരെ ചടങ്ങില്‍ ആദരിക്കും. ഉച്ചയ്ക്കുശേഷം തുടരുന്ന സമ്മേളന നടപടികളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി റിപ്പോര്‍ട്ടും ട്രഷറര്‍ എസ്.രാധാകൃഷ്ണന് നമ്പൂതിരി വരവുചെലവു കണക്കുകളും അവതരിപ്പിക്കും.
സംസ്ഥാന പ്രസിഡന്റ് എസ് നീലകണ്ഠന്‍പോറ്റി നയപ്രഖ്യാപനം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശങ്കരര് ഭദ്രദാസരര് കര്‍മ്മ പദ്ധതി അവതരിപ്പിക്കും.
ഉണ്ണികൃഷ്ണന് നമ്പൂതിരി, അഡ്വ.ശ്രീകുമാരന്‍ നമ്പൂതിരി, ഗണപതിപോറ്റി, ദിവാകരര് രാജര്, എസ്.കെ.എം.രാമര്‍, ടി.കെ.ദാമോദരന്‍ നമ്പൂതിരി, എം.വി.സുബ്രഹ്മണ്യന് നമ്പൂതിരി, ഗോവിന്ദന് നമ്പൂതിരി, മല്ലികാ നമ്പൂതിരി, എസ്.കൃഷ്ണകുമാര്‍ പോറ്റി, എസ്.ഉണ്ണികൃഷ്ണന് നമ്പൂതിരി, വി.എസ്.ഉണ്ണികൃഷ്ണന്, എന്‍.മഹാദേവന് പോറ്റി എന്നിവര്‍ ആശംസകള്‍ നേരും. ജനറല്‍ കണ്‍വീനര്‍ വാഴയില്‍ മഠം എസ്.വിഷ്ണു നമ്പൂതിരി സ്വാഗതവും തന്ത്രി മണ്ഡലം സംസ്ഥാന സമിതി അംഗം സുരേഷ് പോറ്റി നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: