ശ്രീകാര്യം : മിഠായി ചോദിച്ച് കടയിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ ക്ലോറോ ഫോം മണപ്പിച്ച് മയക്കിയ ശേഷം കഴുത്തില്‍ കിടന്ന മാല കവര്‍ന്നു. ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപം ആമ്പാടി നഗറില്‍ ശ്രീചക്രം വീട്ടില്‍ മോഹന കുമാരന് നായരുടെ ഭാര്യ അമ്പിക (54) ന്റെ ഒന്നര പവന് മാലയാണ് കവര്‍ന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടു കൂടിയായിരുന്നു മോഷണം.
ആമ്പാടി നഗറില്‍ അംബികയുടെ ഭര്‍ത്താവ് നടത്തുന്ന വൃന്ദാവന്‍ സ്റ്റോറില്‍ ഭര്‍ത്താവ് ഊണ് കഴിക്കാന്‍ പോയ സമയം രണ്ട് പേര് ബൈക്കിലെത്തിയെങ്കിലും ഒരാള്‍ ബൈക്കില്‍ തന്നെ ഇരിക്കുകയും മറ്റേയാള്‍ ഹെല്‍മറ്റ് ധരിച്ച് കടയിലെത്തി മിഠായി ചോദിച്ചു. മിഠായി എടുക്കുവാന്‍ തിരിഞ്ഞപ്പോള്‍ ക്ലോറോഫോം പുരട്ടിയ തുണി അംബികയുടെ മുഖത്ത് പൊത്തിയശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വീട്ടമ്മയുടെ ചുണ്ടിനും കവിളിനും പരിക്കുണ്ട്. പിടിവലിയില്‍ മാലയുടെ കുറച്ചു ഭാഗം തിരികെ കിട്ടി. ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: