നെടുമങ്ങാട് : നെടുമങ്ങാട് ബസ്സ്റ്റേഷന് സമുച്ചയം ഉദ്ഘാടനം നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച്. ഭരണപക്ഷവും പ്രതിപക്ഷവും ഉദ്ഘാടന ചടങ്ങ് പങ്കിട്ടെടുത്തപ്പോള്‍ നേതാക്കളുടെ സമയത്തിനനുസരിച്ച് വിവിധ ഉദ്ഘാടനങ്ങളും നടന്നു.
ഇന്നലെ രാവിലെ 11.30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയത് ഉച്ചക്ക് രണ്ടുമണിയോടെ. എന്നാല്‍ 12 മണിക്ക് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ഷോപ്പിംങ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു മടങ്ങിയിരുന്നു.
ഡിപ്പോയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍ മുഖ്യമന്ത്രിക്കുമുമ്പേ എത്തിയ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് നെടുമങ്ങാട് എംഎല്‍എ പാലോട് രവിയെ താല്കാലിക അധ്യക്ഷനാക്കി വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
വി.എസ്.മടങ്ങിപോയതിനുശേഷമാണ് അധ്യക്ഷപദമലങ്കരിക്കേണ്ട വകുപ്പ് മന്ത്രി എത്തിയത്. തുടര്‍ന്ന് ആശംസ അര്‍പ്പിക്കാനായി വാമനപുരം എംഎല്‍എ കോലിയക്കോട് എന്‍ കൃഷ്ണന്‍നായരെ ക്ഷണിച്ചു.
തന്നെ ആരും ഉദ്ഘാടന വിവരംഅറിയിച്ചില്ലെന്നും നോട്ടീസില്‍ പേര് അച്ചടിച്ചുവന്നപ്പോഴാണ് വിവരം അറിയുന്നതെന്നുമുള്ള പരാതിയുമായി വാമനപുരം എംഎല്‍എയുടെ പരിഭവം. നെടുമങ്ങാട് എം എല്‍ എ അതിനു മറുപടി നല്കി. സ്കൂള്‍ കുട്ടികളെ പോലെ നേതാക്കളുടെ പരാതിപറച്ചില്‍ കേട്ടപ്പോള്‍ കാണികള്‍ ഉച്ചവെയില്‍ എന്തെന്ന് അറിഞ്ഞില്ല. മുഖ്യപ്രഭാഷണം നടത്തേണ്ട ഡോ.എ.സമ്പത്ത്എംപി ഉദ്ഘാടന വേദിയിലേക്ക് എത്തിയതുമില്ല.
കെ.എസ്. ശബരീനാഥന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, നെടുമങ്ങാട് നഗരസഭാ ചെയര്‍ പേഴ്സണ്‍ ലേഖാസുരേഷ് എന്നിവരും മുഖ്യാതിഥികളായിരുന്നു. കെഎസ്ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര്. ഇന്ദു റിപ്പോര്‍ട്ട്അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: