നെയ്യാറ്റിന്‍കര: നൂറുവര്‍ഷം പിന്നിട്ട നെയ്യാറ്റിന്‍കര നഗരസഭയില്‍ അടിസ്ഥാന സൗകര്യവികസമോര്ത്ത് ലജ്ജിക്കുകയാണെന്ന് ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ പറഞ്ഞു.
വൈദ്യുതി ശ്മശാനം സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് ഫ്രാനിന്റെ നേതൃത്വത്തില്‍ നടന്ന കരിദിനാചരണവും ജനകീയ പ്രതിഷേധ ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.
ഇച്ഛാശക്തിയും ജനങ്ങളോട് പ്രതിബദ്ധതയും ഉള്ളവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന് പ്രസിഡന്റ് എംആര്‍സി നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ പ്രതിപക്ഷനേതാവ് കെ. ആന്‍സലന്‍, ഫ്രാന് ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, എം. വേണുഗോപാലന്‍ നായര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി, കൊടങ്ങാവിള വിജയകുമാര്‍, എം. രവീന്ദ്രന്, കൂട്ടപ്പന മഹേഷ്, അമരവിള സതികുമാരി, നെയ്യാറ്റിന്‍കര രവി, മാമ്പഴക്കര സോമന്, തലയല്‍ മധു, അയണിത്തോട്ടം കൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: