തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടത്തുമ്പോള്‍ മേയര്‍ സ്ഥാനാര്‍ഥിയായി മികച്ച വ്യക്തിത്വമുള്ളവരെ മുന്നണികളും രാഷ്ട്രീയപ്പാര്‍ട്ടികളും കരുതിവയ്ക്കണമെന്ന് ഫ്രാറ്റ് പ്രസിഡന്റ് പട്ടം ശശിധരന്‍നായര്‍, ജനറല്‍ സെക്രട്ടറി എം.എസ്. വേണുഗോപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇവരുടെ പേര് മുന്‍കൂര്‍ പ്രഖ്യാപിക്കുന്നതാവും ജനാധിപത്യസുതാര്യതയ്ക്കും ജനവിശ്വാസം നേടാനും കൂടുതല്‍ അഭികാമ്യമെന്നും അവര്‍ പറഞ്ഞു.
മേയര്‍, മുന്‍സിപ്പല്‍ ചെയര്മാന്, തൃതല പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ ഉന്നത വ്യക്തിത്വവും ഭരണനൈപുണ്യവും സേവന പാരമ്പര്യവും ഉള്ളവരാണെന്ന് ഉറപ്പാക്കണം. ഒരു എംപി അഥവാ എംഎല്എക്കുവേണ്ട മിനിമം നിലവാരമെങ്കിലും ഉള്ളവരെ മാത്രമേ ഈ പദവികളിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കണ്ടെത്താവൂ. അല്ലാത്തപക്ഷം അധികാര വികേന്ദ്രീകരണത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പ്രാദേശിക മികവിന്റെയും കേന്ദ്രമാകാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രാപ്തിയില്ലാതായിത്തീരുമെന്ന് ഫ്രാറ്റ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: