ാറശാല: ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയെ തലയ്ക്ക് അടിച്ചുവീഴ്ത്തി 14 പവന് മാല മോഷ്ടിച്ചു. ആറയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ശ്രീകുമാരിയമ്മയെയാണ് അടിച്ചുവീഴ്ത്തിയത്. ബാങ്കില്‍ ജോലി കഴിഞ്ഞു മടങ്ങവേ ഉദിയന്‍കുളങ്ങര, കൊച്ചോട്ടുകോണത്തിന് സമീപത്താണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം 14 പവന് വരുന്ന 2 മാലകള്‍ പൊട്ടിച്ചെടുത്തത്. നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും യുവാക്കള്‍ ബൈക്കുമായി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ് ശ്രീകുമാരിയമ്മ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പാറശാല പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: