നെയ്യാറ്റിന്‍കര: ബിജെപി നെയ്യാറ്റിന്‍കര ഠൗണ്‍ ഏര്യാസമ്മേളനവും ഇലക്ഷന് മാനേജ്മെന്റ് കമ്മറ്റി രൂപീകരണവും ടീച്ചേഴ്സ് ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഠൗണ്‍ ഏര്യ പ്രസിഡന്റ് കൂട്ടപ്പന മഹേഷിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി ഉദ്ഘാടനം ചെയ്തു.
ഠൗണ്‍ ഏരിയ കമ്മറ്റി അംഗം സി.ജി. ഗിരീഷ് ചന്ദ്രന് ജനറല്‍സെക്രട്ടറി ആര്.ജി. സതീഷ്കുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി ശ്രീകുമാരി അമ്മ, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മണലൂര്‍ സുരേഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്തലി, മുനിസിപ്പല്‍ സംയോജക് വെണ്മ്പഴുതൂര് ഷിബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: