തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച ആര്‍എസ്എസ് മഹാനഗര്‍ മുന്‍ സംഘചാലകും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെ മുന്‍ പ്രസിഡന്റുമായ എസ്. രാധാകൃഷ്ണനെ അനുസ്മരിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തില്‍ വൈഎംസിഎ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പി.എ.കെ. നീലകണ്ഠന് അദ്ധ്യക്ഷത വഹിച്ചു. ആദര്‍ശാത്മകമായ ജീവിതത്തിലൂടെ സ്വയംസേവകര്ക്കൊക്കെ മാതൃകയായിത്തീര്‍ന്ന വ്യക്തിയായിരുന്നു എസ്. രാധാകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും ഭീഷണികളെയും സൗമ്യതയോടെ നേരിടുകയും മൂല്യങ്ങളില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കാതിരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എസ്. രാധാകൃഷ്ണനെന്ന് അദ്ദേഹം ചൂണ്ടി
ക്കാട്ടി.
എന്‍ജിഒസംഘ് സംസ്ഥാന ജനറല്‍സെക്രട്ടറി പി. സുനില്‍കുമാര്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ്പ്രസിഡന്റ് പ്രഭാകരന്, കെഎസ്ഇഎസ് രക്ഷാധികാരി എ. രാധാകൃഷ്ണന്, പ്രസിഡന്റ് ബി. മുരളീധരന്, ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രചൂഡന്, പി. ഋഷികേശന്, കെ. ശശിധരന്, പി.കെ. രഘുവര്‍മ്മ, റ്റി. സുരേഷ്, എ. അനില്‍കുമാര്‍, ടി. രവീന്ദ്രന്, ശാസ്തമംഗലം രാധാകൃഷ്ണന്, വന്ദനം രാധാകൃഷ്ണന്, എസ്.സുദര്ശനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: