കണ്ണൂര്‍: ക്ഷേത്രങ്ങള്‍ സനാതന ധര്‍മ്മ പഠന കേന്ദ്രങ്ങളാകണമെന്നും, ഉത്സവങ്ങളില്‍ ആധ്യാത്മിക പഠനത്തിന് പ്രാധാന്യം നല്‍കണമെന്നും പ്രഭാഷക സമിതി വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ധാര്‍മ്മിക മൂല്യങ്ങള്‍ ക്ഷയിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സനാതന ധര്‍മ്മത്തിനുള്ള പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. ദേവസ്വം, ക്ഷേത്ര ഭരണ സമിതികള്‍ ഓരോ ക്ഷേത്രവും കേന്ദ്രീകരിച്ച് പാഠശാലകള്‍ തുടങ്ങണമെന്നും അതിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും സമ്മേളനം വ്യക്തമാക്കി.
പ്രസിഡണ്ട് കെ.എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച സമ്മേളനം ടി.കെ.ദാമോദരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാന്നൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ.ചൂളിയാട്, എളയാവൂര് പി.നാരായണന് മാസറ്റര്‍, കാനപ്രം ഈശ്വരന് നമ്പൂതിരി, എം.എം.ജയചന്ദ്രവാര്യര്‍, എന്‍.കെ.കൃഷ്ണന് മാസ്റ്റര്‍ പ്രസംഗിച്ചു. കെ.എം.രാമചന്ദ്രന് നമ്പ്യാര്‍ സ്വാഗതവും കൊട്ടാരം ജയരാമന് നമ്പൂതിരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: