തലശ്ശേരി: മലബാര്‍ മേജിക് സര്‍ക്കിളിന്റെ പത്താം വാര്‍ഷിക പരിപാടിയുടെ ഭാഗമായി 27ന് തലശ്ശേരിയില്‍ അഖിലേന്ത്യാ മായാജാല സമ്മേളനമായി ആഘോഷിക്കുന്നതാണെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരി ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരാപിടിയില് കാലത്ത് 9 മണിമുതല്‍ മജീഷ്യന്മാര്ക്ക് മാത്രമായുള്ള പഠന ക്ലാസുകളും ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ മത്സരങ്ങളും നടക്കും. കേരളത്തില്‍ ആദ്യമായി ബലൂണ്‍ ശില്പം തയ്യാറാക്കുന്ന ഒരു പുതിയ മത്സരവും ഉണ്ടായിരിക്കുന്നതാണ്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രശസ്തരും പ്രഗല്ഭരുമായ മജീഷ്യന്മാര് പഠന ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതാണ്. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന സമാപന ചടങ്ങില്‍ സമ്മാനദാനവും വിസ്മയ കാഴ്ചകള്‍ നിറഞ്ഞ ഗാലാഷോയും ഉണ്ടായിരിക്കുന്നതാണ്. സമാപന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യാണെന്നും സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കെ.എം.രഘനാഥ്, ദാമോദര്‍ എല്‍.ദണ്ഡാരി, രാജേഷ് ചന്ദ്ര, സന്തോഷ് നുച്ചിക്കാട്, പ്രദീപ് കേളോത്ത്, രാജീവ് മണ്ണന്തറ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: