തൊടുപുഴ : എസ്എന്‍ഡിപിയുടെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഗുരുദേവ സമാധി ദിനം ആചരിച്ചു. ചെറായിക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗുരുദേവ ഓഡിറ്റോറിയത്തില്‍ കാപ്പ്-വെങ്ങല്ലൂര്‍ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമാധിദിനാചരണം നടന്നു. സമാധി സമ്മേളനം യൂണിയന് പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എസ് സിനിമോന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി. ബോസ് സമാധി സന്ദേശം നല്കി. രവീന്ദ്രന് തിരുവല്ല മുഖ്യ പ്രഭാഷണം നടത്തി. വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ നടന്നു. മധു ചെമ്പകപ്പാറ മുഖ്യ പ്രഭാഷണം നടത്തി. മുട്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ,സമൂഹപ്രാര്‍ത്ഥന, എന്നിവ നടന്നു. വഴിത്തല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ സംഘടിപ്പിച്ചു. സമ്മേളനത്തില്‍ അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. വിഎസ് റെജി പ്രഭാഷണം നടത്തി. കുണിഞ്ഞി, വെള്ളംനീക്കിപ്പാറ, കരിങ്കുന്നം, കോലാനി, അരിക്കുഴ, തൊടുപുഴ ടൗണ്ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടത്തി. പുറപ്പുഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം, അമൃതഭോജനം എന്നിവ നടന്നു. കരിമണ്ണൂര്‍ ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം, ശാന്തിയാത്ര എന്നിവ നടന്നു. മുള്ളരിങ്ങാട് ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടന്നു. സമ്മേളനത്തില്‍ ശശി കണ്യാലില്‍ അദ്ധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടത്തി. പഴയരിക്കണ്ടം ഗുരുദേവ ക്ഷേത്രത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടത്തി. യോഗം കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍ പങ്കെടുത്തു. വെണ്മണി, പുളിക്കത്തൊട്ടി, ബിലനാട്, മുണ്ടന്മുടി, തൊമ്മന്‍കുത്ത് ശാഖകളില്‍ സമാധിദിനം ആചരിച്ചു. തൊടുപുഴ ഈസ്റ്റ്, പെരുമ്പള്ളിച്ചിറ, കാഞ്ഞിരമറ്റം, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ ശാഖകളില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടന്നു. ഉടുമ്പന്നൂര്‍ ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടന്നു. മൂലമറ്റം അറക്കുളം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടന്നു. പുളിയന്മല 6203-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം പുളിയന്മല സെന്‍ട്രലിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം നടത്തി.ശാഖായോഗം ഓഫീസില്‍ നടന്ന യോഗത്തില്‍ മലനാട് എസ്എന്‍ഡിപി യോഗം സെക്രട്ടറി വിനോദ് ഉത്തമന് സമാധി ദിന സന്ദേശം നല്കി.ശാഖാ സെക്രട്ടറി ജയന് അധ്യക്ഷനായിരുന്നു.തുടര്‍ന്ന് പുളിയന്മലയില് ശാന്തിയാത്രയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: