നന്നേകുട്ടിക്കാലത്തുതന്നെ പാണ്ഡവരോട് കൗരവര്‍ക്ക്, വിശേഷിച്ച് ദുര്യോധനന് ഭിമനോട് അതികഠിനമായ ശത്രുതയായിരുന്നു. കളിക്കുമ്പോഴും മറ്റും പാണ്ഡവര്‍ക്കായിരുന്നു നിത്യവും വിജയം. എങ്ങനെയെങ്കിലും പാണ്ഡവരെ വകവരുത്തുവാന്‍ തക്കംപാര്‍ത്തു നടക്കുകയായിരുന്നു ആ നൂറ്റവര്‍.
ഒരുദിവസം എല്ലാവരുംചേര്‍ന്ന് പുഴയില്‍ കിടന്ന് തിമര്‍ത്തു കളിച്ചു. മതിവരുവോളും കളിച്ചുകഴിഞ്ഞ് കയറുമ്പോള്‍ കഴിക്കുന്നതിനുള്ള ഭക്ഷണവും പുഴക്കരയില്‍ കരുതിയിരുന്നു. ഇതിനിടയില്‍ ഭീമനും കഴിയ്‌ക്കുവാനുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു ദുര്യോധനന്‍ ഇത് ആരും തനേനെ അറിഞ്ഞതുമില്ല.
കുറച്ചുകഴിഞ്ഞപ്പോള്‍ ഭീമസേനന്‍ വീണു. എല്ലാവരും പോയി എന്നുറപ്പായപ്പോള്‍ വള്ളികളാല്‍ ഭീമനെ വരിഞ്ഞുകെട്ടി പുഴയിലേയ്‌ക്കുതള്ളി.
പുഴയുടെ ആഴത്തിലേക്കു പതിച്ചഭീമനെ വിഷപ്പാമ്പുകള്‍ കടിക്കുക്കുയും ചെയ്തു. അപ്പോള്‍ രണ്ടുവിഷവും കൂടി ച്ചേര്‍ന്നപ്പോള്‍ തന്നെ ബോധോദയം വന്നു. ഈവിവരം വാസുകി അറിഞ്ഞ് കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അതിയായ വാത്സല്യംതോന്നി നല്ലസ്വീകരണമായിരുന്നു കപ്പെട്ടത്. വിഷം ആകെ ഇറങ്ങുന്നത്‌നുള്ള പാനീയം കഴിപ്പിച്ചു. അതോടെ ആയിരം ആനകളുടെ ശക്തി ഭീമന് സ്വന്തമായിക്കിട്ടി.
ഭീമനെ കാണാതെ എല്ലാവരും വിഷമിച്ചു. ദുര്യോധനനുമാത്രം ഈകഥ നന്നായിട്ടറിയാം. ആരോടും മിണ്ടിയതുമില്ല. ആരുടേയോചതി ഇതില്‍ നടന്നിട്ടുണ്ടെന്ന് പാമ്ഡവര്‍ക്കുമനസ്സിലായി. പ്രാര്‍ത്ഥനാപൂര്‍വ്വം ഇവര്‍ ഇരുന്നു. ഒരാള്‍ക്കും ഭീമനെ തോല്‍പ്പിക്കുവാന്‍ പറ്റില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
എട്ടാം ദിവസമാണ് ഭീമന്‍ തിരിച്ചത്തിയത്. നടന്ന സംഭവങ്ങള്‍ ആരോടും പറയേണ്ടെന്ന് വിദുരര്‍ പാണ്ഡവരോടു പറഞ്ഞു. വാസുകിനല്‍കിയ വരബലം പാണ്ഡവര്‍ക്കു തുണയാവുകയായിരുന്നു. എന്നും ഒപ്പം ഭഗവനാണല്ലോ കൂടെ! പിന്നെ ഒന്നും ഭയക്കാനില്ലല്ലോ.
സൗരവ് ദേവ്
















