ഒരു പന്തീരാണ്ട് കൂടുമ്പോള്‍ ഹരിദ്വാരം, അലഹബാദ്, നാസിക് എന്നീ പുണ്യദേശങ്ങളിലായി നടത്തപ്പെടുന്ന മഹാസംഭവമാണ് കുംഭമേള. ഇതില്‍ പങ്കെടുക്കുവാന്‍ ലക്ഷങ്ങളാണ് വന്നു ചേരുന്നത്. അനേകം സന്ന്യാസി വര്യന്മാര്‍ ആദ്ധ്യാത്മിക ആചാര്യന്മാര്‍ തുടങ്ങി വിദേശീയര്‍വരെ എത്തിച്ചേരുന്നു.
വിവിധരാജ്യങ്ങളില്‍ നിന്നും പത്രപ്രവര്‍ത്തകരും വിദേശ സഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ട്.
ഇതോടനുബന്ധിച്ചുള്ള ഗംഗാസ്‌നാനത്താല്‍ ഒരുലക്ഷം തവണ ഭൂഗോളത്തിനെ പ്രദക്ഷിണം ചെയ്ത അനുഭവം തരുമെന്നാണ് പറയപ്പെടുന്നത്. വിഷ്ണുപുരാണത്തില്‍ തന്നെ ഇതേപ്പറ്റി പറയുന്നുണ്ട്.
















