Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുഗപ്രഭാവനായ ഗുരുദേവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 08:27 pm IST
in Samskriti

യുഗങ്ങളാണ് മഹല്‍സൃഷ്ടികള്‍ നടത്തുന്നത്. മഹാബലി കൃതയുഗത്തിന്റെയും ശ്രീരാമന്‍ ത്രേതായുഗത്തിന്റെയും ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിന്റെയും യുഗപുരുഷന്മാരാണ്. ആധ്യാത്മിക ചൈതന്യമാണ് ഭാരതത്തിന്റെ നിര്‍ലോഭമായ സംഭാവന. ഭാരതത്തിന്റെ ദേശീയധാര പ്രവഹിക്കുന്നതില്‍ ഈ ചൈതന്യത്തിന് സാരമായ പങ്കുണ്ട്. എട്ടാം നൂറ്റാണ്ടില്‍ ശ്രീശങ്കരനും പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദനും സനാതനധര്‍മ്മത്തിന്റെയും മൂല്യത്തിന്റെയും വിശ്വോത്തര പ്രചാരകരായി വന്നെങ്കില്‍ കേരളത്തിന്റെ സാമുദായികവും ആധ്യാത്മികവുമായ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുസ്വാമികളും മഹാനായ അയ്യങ്കാളിയുമാണ്.

കേരളത്തിന്റെ സാമൂഹ്യഘടന അവ്യവസ്ഥിതമായ രീതിയിലായിരുന്ന കാലഘട്ടമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഉച്ചനീചത്വവും തീണ്ടലും തൊടീലും അഗ്രഗണ്യവര്‍ഗങ്ങളുടെ അഹംഭാവവും അന്ധവിശ്വാസങ്ങളും കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിയെ തടുത്ത കടുത്ത പ്രഹരങ്ങളാണ്. പറയിപെറ്റ പന്തിരുകുലത്തിന്റെ നാട്ടിലാണിത് സംഭവിച്ചത്!.

അസംഘടിതരായിരുന്ന സാധുജനത്തെ ഉദ്ധരിക്കുവാനും ജാതിമതാന്ധതയുടെ യുക്തിഹീനത വെളിപ്പെടുത്തുവാനും ആയിരുന്നു യുഗപ്രഭാവാനായ ശ്രീനാരായണ ഗുരുസ്വാമികളുടെ ജനനം. ചെമ്പഴന്തിയില്‍ 1856 ല്‍ ജനിച്ച നാരായണഗുരു ദാര്‍ശനികനും സംസ്‌കൃത പണ്ഡിതനും കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ പ്രചാരകനും കര്‍മ്മകുശലനായ സിദ്ധനായും അറിയപ്പെട്ടു. തമിഴ് – മലയാളം ഭാഷകളില്‍ പ്രാവീണ്യം നേടിയ ശ്രീനാരായണന്‍ കായംകുളം കുമ്മന്‍പിള്ളി രാമന്‍പിള്ളയുടെ ശിക്ഷണത്തിലാണ് സംസ്‌കൃതം അഭ്യസിച്ചത്. ഇരുപത്തിയെട്ടാം വയസ്സില്‍ വിവാഹിതനായെങ്കിലും അദ്ദേഹത്തിന്റെ കര്‍മ്മപഥം സന്യാസമായിരുന്നു.

ശാക്യമുനിയും തഥാഗതനുമായ ശ്രീബുദ്ധനും അങ്ങനെയായിരുന്നല്ലോ. ശ്രീനാരായണന്‍ മരുത്വാമലയില്‍ പോയി തപസ്സനുഷ്ഠിക്കുകയാണുണ്ടായത്. ദിവ്യപ്രബോധനത്തിനുശേഷം 1885 ലാണ് നാരായണഗുരു അരുവിപ്പുറത്തു താമസമുറപ്പിക്കുന്നത്. ശിവപ്രതിഷ്ഠ നടത്തിയപ്പോള്‍ സവര്‍ണ്ണര്‍ രോഷാകുലരായി. താന്‍ ഈഴവശ്ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് അദ്ദേഹം രൂക്ഷമായ മറുപടി നല്‍കി. അന്ധവിശ്വാസങ്ങളെ ഉന്‍മൂലനം ചെയ്‌തെങ്കിലേ സമുദായം ഉദ്ധരിക്കപ്പെടുകയുള്ളൂ എന്ന് സ്വാമികള്‍ മനസ്സിലാക്കി. വാളെടുത്തവരെയൊക്കെ വെളിച്ചപ്പാടുകളായി അംഗീകരിക്കുവാന്‍ ശക്തന്‍തമ്പുരാനെപ്പോലെ തന്നെ നാരായണഗുരുസ്വാമികളും തയ്യാറല്ലായിരുന്നു.

അതുകൊണ്ടാണ് ഒരു വെളിച്ചപ്പാട് വാളിളക്കിക്കൊണ്ട് ”എന്താ പരീക്ഷ വല്ലതും കാണണമോ” എന്നു ചോദിച്ചപ്പോള്‍ സ്വാമികള്‍ ”ആ വായില്‍ പല്ലൊന്നു കണ്ടാല്‍ കൊള്ളാം” എന്നു പരിഹാസത്തോടെ മറുപടി പറഞ്ഞത്. സ്വാമികളുടെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ തുടങ്ങിയ ഉത്കൃഷ്ടവചനങ്ങള്‍ കേരളമെങ്ങും മാറ്റൊലിക്കൊണ്ടു. 1903 ലാണ് ശ്രീനാരായണ ധര്‍മ്മപരിപാലന സംഘം രൂപവത്കൃതമാകുന്നത്. കുമാരനാശാനെയും ഡോ. പല്‍പ്പുവിനെയും മറ്റും അങ്ങനെ സ്വാമികള്‍ക്ക് അനുയായികളായി ലഭിച്ചു. 1915 ല്‍ സ്വാമികള്‍ ആലുവായില്‍ അദ്വൈതാശ്രമവും സംസ്‌കൃതപാഠശാലയും സ്ഥാപിച്ചു. 1924 ല്‍ വിദ്യാധിരാജനായ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെയും മഹാകവി കുമാരനാശാന്റെയും മരണം ഗുരുസ്വാമികള്‍ക്ക് കാണേണ്ടി വന്നു.

പരമശിവന്റെയും സുബ്രഹ്മണ്യന്റെയും ഭക്തനായിരുന്ന ഗുരുസ്വാമികള്‍ കുണ്ഡലിനി പാട്ട്, വൈരാഗ്യശതകം, മുനിചര്യാപഞ്ചകം, ശിവശതകം, മതമീമാംസ, കാളീനാടകം, ദര്‍ശനമാല, ആത്മോപദേശശതകം, ജനനീനവരത്‌നമഞ്ജരി, ദൈവശതകം, ദൈവദശകം എന്നീ കൃതികള്‍ രചിച്ചു. മത്തേഭവൃത്തത്തില്‍ കവിതയും അദ്ദേഹം രചിക്കുകയുണ്ടായി. ഗുരുവിനെ ആസ്പദമാക്കി സിനിമകളും ജീവിതത്തെയും തത്ത്വങ്ങളെയും അധികരിച്ച് പഠനങ്ങളും വന്നിട്ടുണ്ട്. ദുര്‍ഗ എന്ന സിനിമയില്‍ (ഇത് നാരായണഗുരുവിന്റെ ജീവചരിത്രമല്ല) അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വയലാര്‍ രാമവര്‍മ്മ ഇങ്ങനെ പ്രകീര്‍ത്തിച്ചു ”ഗുരുദേവാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവ, ശിരസ്സില്‍ ശ്രീപാദ പുഷ്പങ്ങള്‍ ചൂടിയ ശിവഗിരി തേടി വരുന്നു ഞങ്ങള്‍”. ഗുരുദേവ മാഹാത്മ്യങ്ങള്‍ ഈ പാട്ടിലുണ്ട്.

1928 ല്‍ ഗുരുദേവന്‍ സമാധിയായി. വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ലോകത്തോട് നാരായണഗുരുസ്വാമികള്‍ ആഹ്വാനം ചെയ്തു. ഈ യുഗത്തില്‍ അത്യാന്താപേക്ഷിതമായ ആവശ്യവും അതുതന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.