അങ്ങാടിപ്പുറം: ഗതാഗതക്കുരുക്ക് രൂക്ഷമായ അങ്ങാടിപ്പുറത്ത് ട്രാഫിക് നിയമങ്ങള്‍ക്ക് പുല്ലുവില. ഹെല്‍മറ്റ് ഇല്ലാത്ത ബൈക്ക് യാത്രാക്കാരെ ഒളിഞ്ഞും പതുങ്ങിയും ഇരുന്ന് പിടിക്കുന്ന പോലീസിന് നിയമം ലംഘിക്കുന്ന ബസ് ഡ്രൈവര്‍മാരെ കണ്ട ഭാവം പോലുമില്ല. ഹൈവേ പോലീസിന്റെയും സാദാ പോലീസിന്റെയും കണ് മുന്നിലാണ് ഇപ്പോള്‍ നിയമലംഘനം നടക്കുന്നത്. ബസ് യാത്രികര്‍ക്ക് പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷന് മുതല്‍ അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റ് വരെ എവിടെയും കയറുകയും ഇറങ്ങുകയും ചെയ്യാമെന്ന അവസ്ഥ. കൃത്യമായി പറഞ്ഞാല്‍ ബസ് ജീവനക്കാര്‍ തീരുമാനിക്കുന്നതാണ് സ്റ്റോപ്പ്. എന്നാല്‍ ജീവനക്കാരുടെ ഈ നടപടി പല അപകടങ്ങള്‍ക്കും കാരണമാവുകയാണ്. പ്രത്യേകിച്ചും കുരുക്ക് കാരണം ഇടത് വശത്ത് കൂടി കയറിപോകുന്ന ബൈക്ക് യാത്രികര്‍ ബസ് ഇറങ്ങുന്ന യാത്രക്കാരെ ഇടിക്കുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. ബസ് നിര്‍ത്തുന്ന സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ ജീവനക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതായും യാത്രക്കാര്‍ പറയുന്നു. എന്തായാലും പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായില്ലെങ്കില്‍ നഗ്നമായ ഈ നിയമലംഘനം ഇനിയും തുടരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: