കണ്ണൂര്‍: കള്ളനോട്ട് പിടികൂടിയ സംഭവം ഒതുക്കിത്തീത്ത ജില്ലാ ബാങ്ക് അധികൃതരുടെയും പോലീസിന്റെയും നീക്കം വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. ജില്ലാ ബാങ്ക് ഹെഡ്ഡോഫീസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ശാഖയില്‍ വായ്പയടക്കാന്‍ കള്ളനോട്ടുമായെത്തിയ സ്ത്രീയെയാണ് ഉന്നതര്‍ ഇടപെട്ട് കേസില്‍ നിന്നും ഒഴിവാക്കിയത്. വായ്പാ തിരിച്ചടവിനായി ആറായിരം രൂപ നല്‍കിയതിലാണ് 1000ന്റെ അഞ്ച് നോട്ടുകള്‍ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. നോട്ട് പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്തിയ കാഷ്യര്‍ ഇക്കാര്യം മാനേജറെയും ടൗണ്‍ പോലീസിലും അറിയിക്കുകയായിരുന്നു.
സ്റ്റേഷനില്‍ നിന്നും അന്വേഷിക്കാനെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസറുടെ സഹായത്തോടെയാണ് കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമം നടത്തിവരുന്നത്. ബേങ്ക് മാനേജര്‍ സംഭവത്തില്‍ കേസെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ഭരണ സമിതിയുടെയും പ്രമുഖ ഭരണകക്ഷി നേതാവിന്റെയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ബാങ്ക് പ്രസിഡണ്ടും, ജനറല്‍ മാനേജറും, സ്റ്റേഷനിലെത്തി പോലീസിനോട് കേസെടുക്കരുത് എന്ന് ആവശ്യപ്പെട്ടതിനാല്‍ വനിതാ ബേങ്ക് മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
കള്ളനോട്ടുമായെത്തിയ സ്ത്രിക്കുള്ള ഉന്നത രാഷ്ട്രീയ ബന്ധമാണ് കേസെടുക്കാതിരിക്കാനുള്ള കാരണമെന്ന് പറയുന്നു. കേസെടുത്ത് സ്ത്രീയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താമായിരുന്നു. കഴിഞ്ഞ ദിവസം കൂത്തുപറമ്പിലും ഇതുപോലെ ബാങ്കിലടക്കാനെത്തിയ കള്ളനോട്ടുമായി ഒരു സംഘത്തെ അറസ്റ്റു ചെയ്തിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇതുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. അതുപോലെ ഈ സംഭവത്തിലും അന്വേഷണം നടത്തിയാല്‍ വന്‍ റാക്കറ്റിനെ തന്നെ പിടികൂടാമായിരുന്നുവെങ്കിലും ഉന്നതതല സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസ് തേച്ചുമാച്ചു കളയുകയായിരുന്നു. സംഭവം ജീവനക്കാരിലും പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: