പാനൂര്‍: കണ്ണൂരിലെ യമരാജന്മാരുടെ ബാന്ധവത്തിലൂടെ സമനില തെറ്റിയ പുതുസഖാവ് എ.അശോകനെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് സിപിഎം നുണപ്രചരണത്തിനായി ഉപയോഗിക്കുന്നു. കോണ്‍ഗ്രസുമായി ചിലഘട്ടങ്ങളില്‍ ആര്‍എസ്എസ് കൈകോര്‍ത്തിട്ടുണ്ടെന്നാണ് ആരോപണം. അത് പകല്‍ പോലെ സത്യമാണ്. സിപിഎം അക്രമത്തിനെതിരെ ജില്ലയില്‍ കൂട്ടായ്മയ്ക്കായി മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പോലെ കോണ്‍ഗ്രസുമായി ഒരുമിക്കാന്‍ സംഘപരിവാര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ ലോണ്‍ ലഭിക്കാന്‍ ചെറുവാഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടുപടിക്കല്‍ കയറയിറങ്ങിയത് ആരാണെന്ന് ചെറുവാഞ്ചേരിക്കാര്ക്കറിയാം. ഇപി.ജയരാജനെ കൊല്ലാന്‍ പോയവരെയും കേസും എല്ലാം സമഗ്രാന്വേഷണത്തിന് വിധേയമായിട്ടും അശോകന് അറിഞ്ഞ മട്ടില്ല. പിന്നെ പരോളിറങ്ങാന്‍ നിയമം അനുശാസിക്കുന്ന നടപടികളിലൂടെ ജയില്വാസമനുഭവിക്കുന്നവരെ ഇറക്കുകയാണ് പതിവ്. അങ്ങിനെയല്ലാതെ അനര്‍ഹമായി പരോള്‍ സംഘടിപ്പിക്കാന്‍ മിടുക്കരായവരുടെ കൂടെ സഹവാസമായതോടെയാണ് പുതിയ വെളിപാടും വന്നിരിക്കുന്നത്.വോട്ടുമറിയും,വില്‍പ്പനയും പഴകിയ അടവാണ്.അത് ജനങ്ങള്‍ മനസിലാക്കിയതുമാണ്.2006ല്‍ ബിജെപി ടിക്കറ്റില്‍ പെരിങ്ങളം നിയോജക മണ്ഢലത്തില്‍ മത്സരിച്ച എ.അശോകന് 2001ലെ വോട്ടു പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.പ്രവര്‍ത്തകര്‍ക്കിടയിലുളള സ്വാധീനമില്ലായ്മയായിരുന്നു വോട്ടു കുറയാന്‍ കാരണം.വോട്ടുകള്‍ കുറയുകയും കൂടുകയും ചെയ്യുന്നതും സ്വഭാവികമാണ്. ഇപ്പോള്‍ വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട് മുന്‍പെ ഏറു വിടുകയാണ് പി.ജയരാജന്. കളളവോട്ടും ബൂത്തു പിടുത്തവും ഇനി നടക്കില്ലെന്ന തിരിച്ചറിവും അണികളുടെ കൊഴിഞ്ഞു പോക്കും അസ്വസ്ഥത പടര്‍ത്തിയിരിക്കുകയാണ് സിപിഎം ക്യാമ്പില്‍. കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര നിര്‍ദ്ദേശവും വന്നു കഴിഞ്ഞു. നുണയുടെ കൂടു തുറന്ന് ഭൂതങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്.ഇത് പൊതുസമൂഹം മനസിലാക്കുന്നുമുണ്ട്. പൊതുജീവിതത്തിന്റെ ഏറിയ ഭാഗം സംഘപറിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അധികാരസ്ഥാനത്തിന് ഭ്രംശം സംഭവിച്ച് കൂടുവിട്ടവരുടെ ജല്പ്പനങ്ങള് ജനം പുച്ഛത്തോടെ തളളി കൊണ്ടിരിക്കുമ്പോഴും വീണ്ടും നുണബോംബുമായി നാണമില്ലാതെ ഇറങ്ങുകയാണ് കണ്ണൂരിലെ നേതാക്കള്‍. നിരാശയില്‍ നിന്നും ഉടലെടുക്കുന്ന മനോവിഭ്രാന്തിയ്ക്ക് ചികിത്സ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: