തേഞ്ഞിപ്പലം: എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ എബിവിപി കാലിക്കറ്റ് സര്‍വകലാശാല നഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. ദേശീയ നിര്‍വാഹക സമിതിയംഗം ജി.അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അടിത്തറ നഷ്ടപ്പെടുന്നതില്‍ വിറളിപൂണ്ട എസ്എഫ്ഐക്കാര്‍ കേരളത്തിലെ കാമ്പസുകളില്‍ അക്രമം അഴിച്ചുവിടുകയാണെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തികൊണ്ട് ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കണ്‍വീനര്‍ ഒ.സൂരജ്, സര്‍വകലാശാല യൂണിറ്റ് പ്രസിഡന്റ് ദീപക് മനിശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: