തലശ്ശേരി: കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ ടാക്സ് വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) തലശ്ശേരി മേഖലാ കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ തലപ്പാടി ആര്‍ടിഒ ഈടാക്കിയിരുന്ന 55 രൂപയുടെ സ്ഥാനത്ത് ഇപ്പോള്‍ 9500 രൂപയാണ് ഈടാക്കുന്നത്. ഇത്കാരണം കര്‍ണ്ണാടകയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയാത്ത് അവസ്ഥയാണുള്ളത്. അസംഘിടിത മേഖലയിലെ തൊഴിലാളികളെ ഇഎസ്ഐ ആനുകൂല്യത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാവശ്യമായ നടപടി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.കെ.ലതേഷ് ബാബു അധ്യക്ഷത വഹിച്ചു. എം.ബാലന്, കെ.പി.സതീശന്, പി.രഞ്ചന്‍, സത്യന് കൊമ്മേരി എന്നിവര്‍ സംസാരിച്ചു. കെ.രമേശന് സ്വാഗതവും രമേശ് ബാബു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി രമേഷ് ബാബു (പ്രസിഡണ്ട്), ശ്രീജിത്ത്, ജിജു (വൈസ്പ്രസിഡണ്ട്), എന്‍.അശോകന് (സെക്രട്ടറി), സി.കെ. ലതേഷ് ബാബു, എം.ശ്രീശന് (ജോ.സെക്രട്ടറിമാര്‍), പ്രസന്നന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: