കണ്ണൂര്‍: മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജന വിഭാഗമായ അമൃതാ യുവധര്‍മ്മധാരയുടെ നേതൃത്വത്തില്‍ ‘നാല്പാമാരം നാടിന് നല് വരം’ എന്ന പദ്ധതിക്ക് കണ്ണൂരില്‍ തുടക്കമായി. കേരളത്തിലെ 62 ക്ഷേത്രങ്ങളിലാണ് നാല്പ്പാമരത്തൈകള് നട്ടുപിടിപ്പിക്കുന്നത്. അത്തി,ഇത്തി,അരയാല്‍,പേരാല്‍ എന്നീ മരങ്ങളാണ് ഇതിന്റെ ഭാഗമായി നടുന്നത്.കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ സ്വാമി അമൃത കൃപാനന്ദപുരിയും ക്ഷേത്രം സെക്രട്ടറി പവിത്രനും ചേര്‍ന്ന് നാല്പ്പാമരത്തൈ നട്ടു. ചൊവ്വ മഹാശിവക്ഷേത്രത്തില്‍ ക്ഷേത്രം സെക്രട്ടറി പി.ബാലകൃഷ്ണനും റിട്ട എന്‍എസ്ജി കമാന്‍ഡോ നാരായണനും ചേര്‍ന്ന് നാല്പാമരങ്ങള് നട്ടുപിടിപ്പിച്ചു. ‘നാല്പാമാരം നാടിന് നല് വരം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങള്‍,കാവുകള്‍,പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും നാല്പാമര തൈകള്‍ നട്ടുപിടിപ്പിക്കും. 20ന് കടലായി ശ്രീകൃഷ്ണ ക്ഷേത്രം,തളിപ്പറമ്പ് രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കും. അമൃതായുവധര്‍മ്മധാര കോഡിനേറ്റര്‍ നിര്‍മ്മല്‍,രാകേഷ് രാഘവന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: