കണ്ണൂര്‍: പരുമലയില്‍ സിപിഎം-ഡിവൈഎഫ്ഐ സംഘം മൂന്ന് എബിവിപി പ്രവര്‍ത്തകരെ മുക്കിക്കൊന്ന സംഭവത്തിന്റെ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി എബിവിപി മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ധര്‍ണ്ണയുടെ ഭാഗമായി കണ്ണൂര്‍ കലക്ട്രേറ്റിനുമുന്നില്‍ ഇന്നലെ ധര്‍ണ്ണ നടന്നു. ധര്‍ണ്ണ എബിവിപി സംഭാഗ് സംഘടനാ സെക്രട്ടറി കെ.കെ.മനോജ് ഉദ്ഘാടനം ചെയ്തു. എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായി അധ്യക്ഷത വഹിച്ചു. അനൂപ് മട്ടന്നൂര്‍,എ.രജിലേഷ്, കെ.കെ.അമല്‍രാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ അരുണ്‍ എ ഭരത് നന്ദി പറഞ്ഞു. എസ്എഫ്ഐയുടെ ഫാസിസ്റ്റ് മുഖം ജനങ്ങള്‍ തിരിച്ചറിയണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: