തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ ബലപ്രയോഗത്തെ മാത്രം വിപ്ലവമായി കരുതുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എം. ബേബി. വൈക്കം സത്യഗ്രഹത്തെപ്പറ്റി മേരി എലിസബത്ത് കിംഗ് രചിച്ച ‘ഗാന്ധിയന്‍ നോണ്‍വയലന്റ് സ്റ്റ്രഗ്ള്‍ ആന്‍ഡ് അണ്‍ടച്ചബിലിറ്റി ഇന്‍ സൗത്ത് ഇന്‍ഡ്യയുടെ പ്രകാശന ചടങ്ങിലാണ് അക്രമരാഷ്ട്രീയത്തിനെതിരെ ബേബി വിമര്‍ശനം നടത്തിയത്. ബലപ്രയോഗം മാത്രമാണ് സമരരൂപമെന്നത് സഖാക്കളുടെ തെറ്റിദ്ധാരണയാണ്. സാധ്യമായിടത്തൊക്കെ അഹിംസാത്മക സമരരൂപങ്ങള്‍ സ്വീകരിക്കാമെന്നും ബേബി പറഞ്ഞു.
മൂന്നാറിലെ തൊഴിലാളികള്‍ നടത്തിയത് സഹനസമരമാണ്. അത് ഗാന്ധിയന്‍ സമരമാണ്. മേരി എലിസബത്ത് കിങി്ന്റെ പുസ്തകത്തിലെ കേന്ദ്ര ആശയം ലോകം മുഴുവന്‍ ഗാന്ധിയന്‍ അഹിംസാത്മക സമരപാത സ്വീകരിക്കണമെന്നാണ്. ഗാന്ധിയുടെ അഹിംസാ സമരത്തിന്റെ പരീക്ഷണമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം സത്യാഗ്രഹികളുടെ ഉപയോഗത്തിനായി സ്വന്തം ആശ്രമം വരെ വിട്ടുകൊടുത്ത ശ്രീനാരായണ ഗുരു വിപ്ലവകാരിയായ സന്യാസിയാണെന്നും എം.എ ബേബി പറഞ്ഞു.
വൈക്കം സത്യാഗ്രഹം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് കേരളത്തിലെത്തിയ മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചു. അവര്‍ അന്യോന്യം ആശയവിനിമയം നടത്തി. അതിന്റെ ഫലമായാണ് മഹാത്മാഗാന്ധി തന്റെ ‘യംഗ് ഇന്ത്യ’ മാസികയുടെ പേര് ഹരിജന്‍ എന്നാക്കി മാറ്റിയത്. പ്രത്യേകതരം സന്യാസിയായിരുന്നു ശ്രീനാരായണ ഗുരുവെന്നും ബേബി പറഞ്ഞു.
വൈക്കം സത്യഗ്രഹത്തിന്റെയും അതിലൂടെ ഗാന്ധിജി കണ്ടെടുത്ത അക്രമരാഹിത്യത്തിന്റെ അതിശക്തമായ സമരായുധത്തിന്റെയും പുതിയകാലത്തെ പ്രസക്തിയെയും പ്രാധാന്യത്തെയും ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുന്നതിനായാണ് ഈ പുസ്തകം രചിച്ചതെന്ന് മേരി എലിസബത്ത് കിംഗ് പറഞ്ഞു. എന്നാല്‍ വൈക്കം സത്യാഗ്രഹത്തെ ഗാന്ധിജി ജാതിയമായി കണ്ടു. അതുകൊണ്ടാണ് സമരം പരാജയപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
പ്രൊഫ: ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്, സി. ഭാസ്ക്കരന്‍ ഫൗണ്ഡേഷന് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന മാദ്ധ്യമപ്രവര്ത്തകന് എം.ജി. രാധാകൃഷ്ണന് പുസ്തകം പരിചയപ്പെടുത്തി. കവി പ്രഭാവര്‍മ്മ, ഡോ: ജെ. പ്രഭാഷ്, മലയിന്‍കീഴ് ഗോപാലകൃഷ്ണന്, പ്രൊഫ: വി. കാര്ത്തികേയന് നായര്‍, പ്രൊഫ: കെ.എന്‍. ഗംഗാധരന്, പ്രൊഫ: വി.എന്‍. മുരളി, മേജര്‍ ദിനേശ് ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു. വാണി കൗശല്‍ രചിച്ച ‘ദ് റിസെഷന്‍ ഗ്രൂം’ എന്ന പുസ്തകവും ഇതോടൊപ്പം പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: