കാസര്‍കോട്: ഏറിയാല്‍ ദേശിയപാതയിലെ കുഡ്ലു സഹകരണ ബാങ്ക് കവര്‍ച്ചാക്കേസിലെ മുഖ്യസൂത്രധാരന്‍ മുബൈയില്‍ വച്ച് അന്വേഷണ സംഘത്തിന്റെ പിടിയിലായതായി സൂചന. ചൗക്കി കല്ലങ്കൈ സ്വദേശിയും ഉപ്പള ബന്തിയോട് താമസക്കാരനുമായ ഷരീഫ് (42)ആണ് പിടിയിലായത്. മുംബൈ വിമാനത്താവളംവഴി ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടേയാണ് അന്വേഷണ സംഘത്തിന്റെ വലയില്‍ പെട്ടത്. ഇയാളെ പൊലിസ് ചോദ്യം ചെയ്തുവരുന്നതായാണ് വിവരം. ഇയാളില്‍ നിന്നും കവര്‍ച്ചാ സ്വര്‍ണം കണ്ടെടുക്കാനായിട്ടില്ലെന്നുള്ള സൂചനയും ലഭിച്ചിട്ടുണ്ട്. നേരത്തെ ബംഗളൂരുവില്‍ വച്ച് പൊലീസിന്റെ പിടിയിലായ മഹഷൂഖില് നിന്ന് ലഭിച്ച വിവരത്തതുടര്ന്നാണ് ഷരീഫിനെ പൊലിസ് കുടുക്കിയത്. അഞ്ചംഗ കവര്‍ച്ചാസംഘത്തിലെ പ്രധാനിയായ ഷെരിഫ് പൊതുപ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പലപ്രമുഖരായ രാഷ്ട്രിയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
ബാങ്കില്‍ കൊള്ളനടത്താന്‍ അനുകൂല സാഹചര്യമാണെന്ന് സംഘത്തിന് സന്ദേശം നല്‍കിയത് ഷരീഫാണെന്നും പോലിസ് അറിയിച്ചു. അതിനിടേ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കവര്‍ച്ച നടക്കുമ്പോള്‍ ബാങ്കിന് കാവല്‍ നിന്ന യുവാവിനെയും ബംഗളൂരുവില്‍ നിന്നും പിടികൂടി. ബന്തിയോട് സ്വദേശി മുജീബാ(27)ണ് പിടിയിലായത്. പിടിയിലായ ഷെരിഫിന്റെയും മുജീബിന്റെയും അറസ്റ്റു ഇന്നു രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്നവിവരം.
നഗരത്തിലെ ചൗക്കി സഹകരണ ബാങ്കും കവര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നതായി പിടിയിലായ പ്രതി പൊലിസിന് മൊഴി നല്കി. എന്നാല്‍ കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും കാസര്‍കോട്ടെ ഏതോഗ്രാമത്തില് സൂക്ഷിച്ചിട്ടുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് പൊലിസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: