കാഞ്ഞങ്ങാട്ട്: മാലിന്യം നിര്‍മ്മാര്‍ജനവും ഒപ്പം ബയോഗ്യാസും എന്ന ലക്ഷ്യത്തോടെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ കൊതുകളുടെ പ്രജനന കേന്ദ്രങ്ങളാകുന്നതായി പരാതി.
ദേശീയ ശുചിത്വമിഷ ന്റെ സഹകരണത്തോടെ വീടുകളിലും സ്കൂളിലും മറ്റുമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഭക്ഷ്യ അവശിഷ്ടങ്ങള്‍ പ്ലാന്റിലിട്ട് അതില്‍ നിന്നും വരുന്ന ഗ്യാസില്‍ നിന്നും പാചകത്തിന് ഉപയോഗിക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിന്റെ ചുറ്റിലും ഒഴിക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ പെരുകുന്നത്. ഗ്യാസ് നിര്‍മ്മാണവുമായി യാതൊരു ബന്ധവും ഈ വെള്ളത്തിന് ഇല്ലെന്നും അതില്‍ മണ്ണെണ്ണയൊ കൊതുക് നാശിനിയൊ ഒഴിക്കുന്നതില്‍ തെറ്റില്ലെന്നും പ്ലാന്റ് നിര്‍മ്മിക്കുന്നവര്‍ പറയുന്നണ്ടെങ്കിലും പലരും ഇത് ചെവി കൊള്ളാറില്ല. ഇതിനാലാണ് ഇതിനകത്ത് കൊതുകുകള്‍ പെറ്റ് പെരുകുന്നത് അനര്‍ട്ടും റെയിഡ്ക്കൊ പോലുള്ള സ്ഥാപനങ്ങളാണ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.
ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും സബ്സിഡിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്.ഉപഭോക്താക്കളുടെ തെറ്റായ ഉപയോഗമാണ് കൊതുകുകള്‍ വളരാന്‍ കാരണമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: