കൂത്തുപറമ്പ്: കമിതാക്കളെ മൈസൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആമ്പിലാട് ചോരക്കളത്തെ ചാത്തമ്പള്ളി വീട്ടില്‍ രാജിമ(28), സൗത്ത് നരവൂരിലെ കെ.കെ.റൈജു(35)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് പാനൂര്‍ തൂവ്വക്കുന്നിലെ യുവാവുമായി രാജിമയുടെ വിവാഹം നടന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇവരെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്. ഇതു സംബന്ധിച്ച് ഭര്‍ത്താവിന്റെ പരാതിയില്‍ കൊളവല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവേയാണ് ഇവരെ റൈജുവിനോടൊപ്പം മൈസൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആമ്പിലാട്ടെ പരേതനായ ചാത്തമ്പള്ളി രാജു-രാധ ദമ്പതികളുടെ മകളാണ് രാജിമ. സഹോദരങ്ങള്‍: റീത്ത, രാജേഷ്, റീമ. നരവൂരിലെ റജിന നിവാസില്‍ ശ്രീധരന്-കൗസു ദമ്പതികളുടെ മകനാണ് റൈജു. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: