ചിറ്റാരിപ്പറമ്പ്: അക്കരെ വട്ടോളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീട്ടിലെ വളര്‍ത്തു നായയെ അടിച്ചു കൊന്നതിന് ശേഷമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് നെല്ല്യാടന്‍ സനീഷിനെ(26) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം കേന്ദ്രമായ അക്കരെ വട്ടോളിയില്‍ നിന്നും സനീഷ് അടക്കം ഒട്ടേറെപ്പേര്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് സംഘപരിവാര്‍ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ സനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തിരുന്നു. സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങളുടെ താവളമാണ് ഈ പ്രദേശം. തങ്ങളുടെ ശക്തികേന്ദ്രത്തില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതില്‍ വിറളിപൂണ്ടതാണ് അക്രമത്തിന് കാരണം. തിങ്കലാഴ്ച രാത്രി 11 മണിയോടെ വീട്ടിന്റെ കോലായില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സനീഷിനെ കോട്ടയിലെ ഉത്തമന്റെ നേതൃത്വത്തിലുള്ള പത്തംഗ സിപിഎം സംഘം അക്രമിക്കുകയായിരുന്നു. വീട്ടിലുള്ള വളര്‍ത്തുനായയെ തലക്കടിച്ചു കൊന്ന ശേഷം സനീഷിനെ അക്രമിച്ച സംഘം വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. തലക്കും ഇടതുകാലിനും സാരമായി പരിക്കേറ്റ സനീഷിനെ സംഘപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടയിലെ ഉത്തമന്, മഹേഷ്, ജിതേഷ്, സനിയന്‍, സൂരജ്, അജേഷ്, വിനീഷ് എന്ന പൊന്നു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചത്. തലശ്ശേരിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സനീഷിന്റെ മൊഴിയെടുക്കാനെത്തിയ കണ്ണവം പോലീസ് സ്റ്റേഷനിലെ അനീന്ദ്രന് എന്ന സിവില്‍ പോലീസ് ഓഫീസര്‍ പരിക്കേറ്റ് കിടക്കുന്ന സനീഷിനെ ഭീഷണിപ്പെടുത്തി മൂന്നുപേരില്‍ കൂടുതല്‍ പ്രതികളുടെ പേര് പറയാന്‍ പാടില്ലെന്നും അങ്ങിനെ കൂടുതല്‍ പ്രതികളുടെ പേര് പറഞ്ഞാല്‍ കേസ് ഇല്ലാതാക്കുമെന്ന് കേസ് ഇല്ലാതാക്കുമെന്ന് പറഞ്ഞതായും പരാതിയുണ്ട്. ഏറെ സമ്മര്‍ദ്ദത്തിന് ശേഷം മുഴുവന്‍ പ്രതികളുടെയും പേര് ഇദ്ദേഹം എഫഐആറില്‍ ഉള്‍പ്പെടുത്തിയെങ്കിലും വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുകയില്ലെന്നും പ്രതികളില്‍ ഒരാളെപ്പോലും റിമാന്റ് ചെയ്യാതെ ജാമ്യം ലഭിക്കാനുള്ള വകുപ്പുകള്‍ മാത്രമേ ചേര്‍ക്കൂ എന്നും ഭീഷണിപ്പെടുത്തിയാണ് സ്ഥലം വിട്ടത്. കണ്ണവം പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ സിപിഎമ്മിന് അനുകൂലമായ നിലപാടെടുക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: