കൊച്ചി: റോ-റോ വെസ്സലുകള്‍ക്കും സ്പെഷല്‍ റോ-റോ വെസ്സലുകള്‍ക്കും കബോട്ടാഷ് നിയമത്തില്‍ ഇളവനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എല്‍.എന്‍.ജി വെസ്സലുകള്‍ക്കും കാര്‍ഗോ വെസ്സലുകള്‍ക്കും ഇളവ് ലഭിക്കും.
അഞ്ച് വര്‍ഷത്തേക്കാണ് ഇളവനുവദിക്കുന്നത്. കബോട്ടാഷ് നിയമത്തില്‍ ഇളവനുവദിക്കാനുള്ള തീരുമാനം രാജ്യത്ത് കപ്പല്‍ വഴിയുള്ള ചരക്ക് നീക്കത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. വിദേശ കപ്പലുകള്‍ക്ക് ആഭ്യന്തര ചരക്കുനീക്കത്തില്‍ ഇടപെടാനാവും.
റോഡ് -റയില്‍ മാര്‍ഗ്ഗമുള്ള ചരക്ക് കടത്തിന്റെ തിരക്ക് കുറക്കാനും ഇതിടയാക്കും. ആഭ്യന്തരമായി തുറമുഖങ്ങള്‍ക്കിടയില്‍ ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: