കണ്ണൂര്‍: കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന എന്ന് അവകാശപ്പെടുന്ന എസ്എഫ്ഐ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ കാമ്പസ്സുകളിലൂടെ ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന ഒരു ഏജന്‍സിയായി മാറിയെന്ന് എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.രഞ്ചിത്ത് അരോപിച്ചു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം എന്തിന് എന്ന് പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ചോദ്യം ചെയ്യുന്ന രീതിയിലാണ് എന്ന് എസ്എഫ്ഐയുടെ പ്രവര്‍ത്തനം കാമ്പസ്സുകളില്‍ നടക്കുന്നത്. കൈയ്യില്‍ രാഖി കെട്ടിയതിനും നെറ്റിയില്‍ ചന്ദനക്കുറി വരച്ചതിനം വരെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് കാമ്പസ്സുകളില്‍ എസ്എഫ്ഐയുടെ അക്രമത്തിന് ഇരയാകേണ്ടി വരുന്നു. കണ്ണൂര്‍ തോട്ടട ഐടിഐയും പോളിടെക്നിക്കും എസ്എഫ്ഐ ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണ്. ക്ലാസ് റൂമുകളും ഹോസ്റ്റലുകളും എസ്എഫ്ഐ ആയുധപ്പുരകളാക്കി മാറ്റി. പാവപ്പെട്ട വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ക്രിമിനലുകളാക്കി മാറ്റുന്ന പ്രവര്‍ത്തനം എസ്എഫ്ഐ അവസാനിപ്പിക്കണം. എബിവിപി പ്രവര്ത്തകന് രാഗിലിനെ അക്രമിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: