കണ്ണൂര്‍: പ്രകൃതി വാതക പൈപ്പ്ലൈന് കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഗെയില്‍ ഇന്ത്യാ ലിമിറ്റഡിന് പ്രകൃതി വാതക പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ അദ്ധ്യക്ഷതയില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
പദ്ധതി വരണമെന്ന കാര്യത്തില്‍ എതിര്‍പ്പില്ല. ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കണം. ജനസാന്ദ്രതാ മേഖല പരമാവധി ഒഴിവാക്കണം. പ്രദേശവാസികളുടെ വാക്ക് മുഖവിലക്കെടുക്കണം. വീടും തൊഴിലും നഷ്ടപ്പെടുമെങ്കില് അവ നല്‍കണം. പൊതുജനങ്ങളോട് വരുംവരായ്കകള്‍ ബോധ്യപ്പെടുത്തി ആശയക്കുഴപ്പം പരിഹരിക്കാനാകണം. വിമാനത്താവള പാക്കേജ് പോലെ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണം. പദ്ധതി സുതാര്യമായിരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പ്രകാശന് മാസ്റ്റര്‍, കെ.സുരന്ദ്രന്, സി.പി.ഷൈജന്‍, പി.കെ.വേലായുധന്, പനോളി വത്സന്, വി.രാജേഷ് പ്രേം, ഇല്ലിക്കല്‍ അഗസ്തി, വത്സന് അത്തിക്കല്‍, വെള്ളോറ രാജന്, വിപി വമ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പൈപ്പ്ലൈന് ദേശീയ ശൃംഖലയുമായി ബന്ധപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഗെയില്‍ ചീഫ് മാനേജര്‍ ടോണി മാത്യു പറഞ്ഞു. പൊതുജന സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികളെടുക്കും. രാജ്യം ഉല്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തില്‍ എല്ലാ സംസ്ഥാനത്തിനും തുല്യ പങ്കാണ്. എന്നാല്‍ ഇത് കേരളത്തിന് ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു ശേഷം ചേര്‍ന്ന ഭൂവുടമകളുടെ യോഗത്തില്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നു വന്നു. 17, 18 തീയതികളില്‍ നടക്കുന്ന കലക്ടര്‍മാരുടെ യോഗത്തില്‍ ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, സബ്ബ് കലക്ടര്‍ നവ്ജ്യോത് ഖോസ, അസി. കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍ പി.കെ.സുധീര്‍ബാബു. ഗെയില്‍ ചീഫ് മാനേജര്‍ ടോണിമാത്യു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: