കല്‍പ്പറ്റ : കേരളത്തിലെ എച്ച്എംഎല്‍ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 2014-15 വര്‍ഷത്തേക്കുള്ള ബോണസ്സായി 8.33 ശതമാനം തുക ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് പ്രതിഷേധപൂര്‍വ്വം ബോണസ്സായി സ്വീകരിക്കുകയും ബാക്കിതുകയെ സംബന്ധി ച്ച് ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കുന്നതിനായി ലേബര്‍ കമ്മീഷണറോട് അഭ്യ ര്‍ത്ഥിക്കുകയും ചെയ്യാന്‍ ഐക്യട്രേഡ് യൂണിയന് സമിതി തീരുമാനിച്ചതാണ്. ഈ പശ്ചാത്തലത്തില്‍ തൊഴിലാളികളെ അനിശ്ചിതസമരത്തിലേക്ക് തള്ളിവിടാതെ അടിയന്തിരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ഐക്യ ട്രേഡ് യൂണിയന് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ വേതനം ദിനംപ്രതി 500 രൂപയാക്കി നിശ്ചയിക്കണമെന്നതുള്പ്പെടെയുള്ള മറ്റ് ന്യായമായ ആവശ്യങ്ങളുടെമേല്‍ 26ന് ചേരുന്ന പ്ലാന്റേഷന് കമ്മിറ്റി ലേബര്‍ കമ്മിറ്റി യോഗത്തില്‍തന്നെ തീരുമാനമുണ്ടാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും യോഗം അറിയിച്ചു. പി.കെ.അച്ചുതന്(ബിഎംഎസ്), പി.കെ.ഗോപാലന് (ഐഎന്‍ടിയുസി), പി.കെ.മൂര്‍ത്തി(എഐടിയുസി), പി.പി.എ.കരീം(എസ്ടിയു), എന്‍.വേണുഗോപാലന്‍(പിഎല്‍സി), എന്‍.ഒ.ദേവസി(എച്ച്എംഎസ്) തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: