തൊടുപുഴ : തൊടുപുഴ മുനിസിപ്പാലിറ്റി പട്ടികജാതി വിഭാഗങ്ങളെ അധിക്ഷേപിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം. മുനിസിപ്പാലിറ്റിയില്‍ നിന്നും പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുന്നതിന് വേണ്ടി തയ്യാറാക്കിയ അപേക്ഷാ ഫോറത്തില്‍ പട്ടികജാതി എന്നതിനുപകരം പട്ടിജാതി എന്ന് രേഖപ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. മുനിസിപ്പാ
ലിറ്റിയിലെ ഒരു വനിത ജീവനക്കാരിയുടെ പിഴവാണ് ഇത്തരത്തില്‍ ഗുരുതരമായ അബദ്ധം സംഭവിക്കാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ ഈ ജീവനക്കാരിക്കെതിരെ നടപടി കൈക്കൊള്ളാന്‍ മുനിസിപ്പല്‍ അധികൃതര്‍ തയ്യാറാക്കിയിട്ടില്ല. സംഭവം ഗുരുതരമായ പിഴവാണെന്ന് ഹിന്ദുഐക്യവേദി ജില്ല പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം അടിസ്ഥാന ജനവിഭാഗത്തോട് കാണിക്കുന്ന കടുത്ത നെറികേടിന് തെളിവാണെന്ന് കെപിഎംഎസ് ഇടുക്കി ജില്ലാ സെക്രട്ടറി സി.സി കൃഷ്ണന്, കോലാനി ശാഖ ഭാരവാഹി സി.ജി ബാബു എന്നിവര്‍ ആരോപിച്ചു. കോലാനി കൊന്നയ്ക്കാമല ഭാഗത്തും മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിലും വിതരണം ചെയ്തിട്ടുള്ള ഇത്തരം അപേക്ഷാ ഫോറങ്ങള്‍ മാറ്റി വിതരണം ചെയ്ത് മുനിസിപ്പല്‍ അധികാരികള്‍ മാപ്പ് പറയണമെന്ന് കെപിഎംഎസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: