മണക്കാട് : തൊടുപുഴ – അരിക്കുഴ റൂട്ടില്‍ നാല് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. തൊടുപുഴ ജോയിന്റ് ആര്‍ടിഒയുമായി ബസ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഓട്ടോറിക്ഷകള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. മണക്കാട് വരെ ഓട്ടോറിക്ഷക്കാര്‍ സമാന്തര സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ തൊടുപുഴയില്‍ നിന്നും അരിക്കുഴ വരെ ഓട്ടോക്കാര് സമാന്തര സര്‍വ്വീസ് നടത്തുന്നതിനെയാണ് ബസുകാര് എതിര്‍ത്തത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ജോയിന്റ് ആര്‍ടിഒ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: