കണ്ണൂര്‍: തോട്ടട ഐടിഐയും പോളിടെക്നിക്ക് കോളേജും സിപിഎം കുട്ടിഭീകരതയുടെ കേന്ദ്രമായിമാറുന്നു. പഠനസൗകര്യം നിഷേധിച്ച് എസ്എഫ്ഐ നടത്തുന്ന അതിക്രമത്തിനെതിരെ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് പരാതി നല്കുന്നു.ജില്ലയില്‍ സിപിഎം ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കലാലയമായി ഈ കോളേജ് മാറുകയാണ്.കഴിഞ്ഞ ദിവസം മാഹിയിലെ ടിവി.രാഗിലിനെ എസ്എഫ്ഐ സംഘം അക്രമിച്ചത് ഒടുവിലത്തെ സംഭവം മാത്രം.നിരവധി എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി ഇവിടെ നിന്നും അക്രമിക്കപ്പെട്ടിരുന്നു.
ഐടിഐയില്‍ നിന്നും അക്രമം കാരണം പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ നിരവധിയാണ്.കലക്ടര്‍,പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും കൈകൊളളാന്‍ ഇതുവരെ തയ്യാറായിട്ടില്ല.കുട്ടിഭീകരത അനുദിനം ജില്ലയില്‍ വര്‍ദ്ധിക്കുകയുമാണ്.സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കടക്കം ഇത്തരം അക്രമത്തില്‍ പങ്കുണ്ടെന്ന് ഐടിഐയിലെ അദ്ധ്യാപകര്‍ തന്നെ പറയുന്നു.സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന് അംഗങ്ങള്‍ നേതാക്കളെ കുട്ടിഭീകരതയെ കുറിച്ച് പരാതിപ്പെട്ടിട്ടും രക്ഷയുണ്ടായില്ല.കണ്ണൂര്‍ ടൗണില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇവരെയാണ് സിപിഎം ഉപയോഗിക്കുന്നത്.
ഹോസ്റ്റല്‍ വിധ്വംസക കേന്ദ്രമായ ഛോട്ടാമുംബൈയാണ്.വടിവാള്‍,മഴു,ഇടിക്കട്ട തുടങ്ങി മാരകായുധങ്ങള്‍ ഇവിടെ സൂക്ഷിച്ചു വരുന്നതായി പരാതിയുണ്ട്. ഇന്‍ഡസ്ട്രീയല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ആയുധമുണ്ടാക്കി കടത്തുന്നതും പതിവാണ്.ഇങ്ങിനെ ആയുധം കടത്തുമ്പോള്‍ ഒരു എസ്എഫ്ഐ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകര്‍ പിടികൂടി നടപടിയെടുത്തിരുന്നു.പിറ്റെ നാള് ഐടിഐ ഓഫീസ് ജനലും മറ്റും പൊളിച്ചു പരസ്യമായി ഭീഷണി മുഴക്കിയാണ് എസ്എഫ്ഐക്കാര്‍ പ്രതികരിച്ചത്. പുറത്തു നിന്നുളള അക്രമികളും ഇവിടെ വിധ്വംസക പ്രവര്‍ത്തനത്തിന് കൂട്ടുകൂടുന്നുണ്ട്.
കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുളള ഐടിഐയില്‍ പ്രധാനമന്ത്രിയുടെ പരിപാടി നടത്താന്‍ പോലും അനുവദിക്കാറില്ലെന്ന് അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.ജില്ലയിലെ അക്രമത്തിനായുളള സിപിഎമ്മിന്റെ പരിശീലന കളരിയായി തോട്ടട ഐടിഐയും,പോളിയും മാറുകയാണ്.
വിദ്യാഭ്യാസ കേന്ദ്രങ്ങളെയും സിപിഎം രാഷ്ട്രീയ ഭീകരതയുടെ കേന്ദ്രങ്ങളാക്കുകയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.ഇന്ന് ജില്ലയില്‍ എബിവിപി വിദ്യാഭ്യാസ ബന്ദും നടത്തുന്നുണ്ട്.കലാലയങ്ങളെ കലാപശാലകളാക്കി കുട്ടിക്രിമിനലുകളെ സൃഷ്ടിക്കാനാണ് എസ്എഫ്ഐയിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.
അക്രമത്തിന് തലമുറ നഷ്ടപ്പെടാതിരിക്കാന്‍ ആസൂത്രിതമായി വിദ്യാര്‍ത്ഥികളെ ഇവിടെ ദുരുപയോഗം ചെയ്യുകയാണ്.തോട്ടട ഐടിഐയിലെയും, പോളിടെക്നിക്കിലെയും എസ്എഫ്ഐ ഭീകരതയ്ക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കാനും, പ്രക്ഷോപ പരിപാടികള്‍ക്കും എബിവിപി നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: