ആലപ്പുഴ: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട തെറ്റുതിരുത്തല്‍ ജോലികള്‍ സിഡിറ്റിനെ ഏല്‍പ്പിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിഡിറ്റാണ് നല്‍കിയ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയത്. അതിനാല്‍ അവരെക്കൊണ്ടുതന്നെ അത് തിരുത്തിക്കണം.
തെറ്റുതിരുത്തല്‍ ജോലികള്‍കൂടി റേഷന്‍ വ്യാപാരികളെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണം. റേഷന്‍ കാര്‍ഡിന്റെ ഫോറം വിതരണം മുതലുള്ള ചെലവുകള്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും ഇതുവരെയും നല്‍കിയിട്ടില്ല. മുന്‍ മന്ത്രി ടി.എം. ജേക്കബ്ബ് അനുവദിച്ച ഉത്സവബത്തയും നല്‍കിയില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എന്‍. ഷിജീര്‍, വര്‍ഗീസ് പാണ്ടനാട്, ഹരി കുട്ടനാട്, പ്രഷി പാണ്ട്യാല, ഉദയകുമാര്‍ ഷേണായി, കെ.എസ്. ആസിഫ്, ഇന്ദിരാദേവി, ബെന്‍സി, രാമചന്ദ്രന്‍, ആന്റപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
















