അറക്കുളം : ജില്ലയില്‍ 2014-15 വര്‍ഷത്തെ ആരോഗ്യകേരളം പുരസ്കാരത്തിന് അറക്കുളം പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തും ആരോഗ്യവകുപ്പും പഞ്ചായത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അറക്കുളം പഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിക്കാനിടാക്കിയത്. ആരോഗ്യരംഗത്ത് പഞ്ചായത്ത് കൂടുതല്‍ തുക ചെലവഴിച്ചു. ശൗചാലയം, പൊതുശ്മശാനം, പൊതുവായ ശുചീകരണം എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാക്കി. ട്രൈബല്‍ മേഖല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിമാസം 6 മെഡിക്കല്‍ ക്യാമ്പുകളും നടത്തി. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളും നടത്തി. മികച്ച പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികളും ഹെല്‍ത്ത് കാര്‍ഡ് വിതരണവും പഞ്ചായത്തില്‍ നടന്നു. ആരോഗ്യകേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. 18ന് പഞ്ചായത്ത് പ്രസിഡന്റ് ഗവര്‍ണറില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: