മയ്യില്‍: മയ്യില്‍ ചെറുപഴശ്ശി കടൂര്മുക്കില് സിപിഎം ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്ന വ്യാജ പ്രചരണം നടത്തി സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം. സിപിഎമ്മുകാര്‍ തന്നെ കല്ലെറിഞ്ഞ് പാര്‍ട്ടി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ബിജെപി പ്രവര്‍ത്തകര്‍ ഓഫീസ് അക്രമിച്ചെന്ന് കള്ളപ്രചരണം നടത്തുകയായിരുന്നു. ഓഫീസ് തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചുകൊണ്ട് കടൂര്‍ മേഖലയില്‍ സിപിഎം സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബേബി സുനാഗര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കൊലവിളി നടത്തിക്കൊണ്ടാണ് പ്രകടനക്കാര്‍ നീങ്ങിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി അക്രമം നടത്തി പ്രകോപനമുണ്ടാക്കാന്‍ സിപിഎം നടത്തുന്ന നടപടിയില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി ബേബി സുനാഗറും ബിജെപി മയ്യില്‍ പഞ്ചായത്ത് കമ്മറ്റിയും ശക്തിയായി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: