കൊച്ചി: 2015-ലെ ഒളിഞ്ഞിരിക്കുന്ന രത്നങ്ങളിലൊന്നാണ് കല്യാണ്‍ ജൂവലേഴ്സ് എന്ന് ഫോബ്സ് ഇന്ത്യ വിലയിരുത്തി. വലിയ വിജയങ്ങള്‍ നേടാന്‍ കഴിയുന്ന വിജയകരമായ ബിസിനസ് സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് ഫോബ്സ് കല്യാണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കേരളത്തില്‍നിന്നുള്ള ഏക കമ്പനിയാണ് കല്യാണ്‍ ജൂവലേഴ്സ്. ഉയര്‍ന്ന ഓഹരിമൂല്യസാധ്യതയുള്ള 13 കമ്പനികളെയാണ് ഫോബ്സ് പരിഗണിച്ചത്.
‘വിശ്വാസ്യത കൈവെടിയരുത് സത്യസന്ധമായും സുതാര്യമായും ബിസിനസ് ചെയ്യണം’ എന്ന പിതാവ് പറഞ്ഞുതന്ന ഉപദേശമാണ് ബിസിനസിന് തുണയായതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.
ഏതു പ്രവര്‍ത്തനത്തിലും പണമുണ്ടാക്കാനുള്ള കഴിവ് കല്യാണ്‍ ജൂവലേഴ്സിനുണ്ടെന്നും തൃശൂരില്‍ ഒരു കട മാത്രമായി തുടങ്ങിയ സ്ഥാപനം ഇന്ന് കടല്‍ കടന്നുവെന്നും ഫോബ്സ് മാഗസിന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വലിയ സ്വകാര്യ ഓഹരിനിക്ഷേപകരെ ആകര്‍ഷിക്കാന്‍ തക്കവിധം കല്യാണ്‍ ജൂവലേഴ്സ് വളര്‍ന്നുകഴിഞ്ഞുവെന്നും ഫോബ്സ് വിലയിരുത്തി.
കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ് കല്യാണരാമന് 1990-ല്‍ നാലായിരം ചതുരശ്രയടിയില്‍ ആദ്യത്തെ സ്ഥാപനം തുടങ്ങുമ്പോള്‍ അന്ന് നിലവിലുണ്ടായിരുന്ന ആഭരണശാലകളേക്കാള് പത്തിരട്ടിവലിപ്പമുണ്ടായിരുന്നു ആ സ്റ്റോറിനെന്ന് ഫോബ്സ് ചൂണ്ടിക്കാട്ടി. നിലവില്‍ 85 ഷോറൂമുകളും ആയിരം കോടി രൂപ വരുമാനവുമുള്ള കല്യാണ്‍ ജൂവലേഴ്സിന്റെ വരുമാനം ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റ് ചെയ്ത ആഭരണനിര്‍മാതാക്കളായ ടൈറ്റന് കമ്പനിയേക്കാള്‍ വലുതാണെന്ന് ഫോബ്സ് പറഞ്ഞു.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കല്യാണ്‍ ജൂവലേഴ്സ് 25,000 കോടി രൂപയുടെ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ 72 ഷോറൂമുകളും ആഗോളതലത്തില്‍ യുഎഇയില്‍ പത്തും കുവൈറ്റില്‍ മൂന്നും അടക്കം 13 ഷോറൂമുകളുമുള്ള കല്യാണ്‍ ജൂവലേഴ്സ് വെസ്റ്റ് ബംഗാളിലേയ്ക്കും രാജസ്ഥാനിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും നൂറ് ഷോറൂമുകളിലെത്താനുമാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: