മദ്യപാനി മരുന്ന് വാങ്ങാന്‍ എത്തിയത് മൃഗാശുപത്രിയില്‍
ഉപ്പുതറ : മദ്യപാനിയായ യുവാവ് മൃഗാശുപത്രിയില്‍ എത്തി മരുന്ന് ആവശ്യപ്പെട്ടു. മൃഗത്തിനുള്ള മരുന്ന് മനുഷ്യര്‍ക്ക് നല്‍കില്ല എന്നുപറഞ്ഞതിനെത്തുടര്ന്ന് സംഘര്‍ഷം ഉടലെടുത്തു. ഉപ്പുതറ ഗവണ്മെന്റ് മൃഗാശുപത്രിയിലാണ് സംഭവം. വാക്കത്തി പായിപ്പാട്ട് വീട്ടില്‍ രാജുവാണ് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പ്രതി ജനല്‍ചില്ല് തകര്‍ത്തു. അറ്റന്ററെ ചീത്തവിളിക്കുകയും മരുന്ന് നല്കാതിരുന്നതില് പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം ജനല്‍ ചില്ല് തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്. ഉപ്പുതറ പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: