മുഹമ്മ: കൂലിയും മറ്റാനുകൂല്യങ്ങളും സമയോജിതമായി വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കയര്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം എട്ടുദിവസം പിന്നിട്ടു. കയറ്റമതിക്കാരും സംഘടാനേതാക്കളും പലതവണ ചര്‍ച്ചനടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ല. സമരം അനിശ്ചിതമായി നീളുന്നത് ഈ മേഖലയില്‍ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ സ്ത്രീകളടക്കമുള്ള മുപ്പത്തയ്യായിരത്തോളം തൊഴിലാളികള്‍ ഒരാഴ്ചയായി തുടരുന്ന സമരം മൂലം പട്ടിണിയിലാണ്. കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന ഈ പരമ്പരാഗത വ്യവസായം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
















