പാനൂര്ഃ കൂത്തുപറമ്പ്,പാനൂര്‍ മേഖലകളിലെ അക്രമത്തെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാനൂര്‍ ഫയര്‍&റസ്ക്യൂസ്റ്റേഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാനൂരില്‍ പുതിയ കണ്ട്രോള് റൂം ഒരു മാസത്തിനുളളില്‍ പ്രവര്‍ത്തന സജ്ജമാകും. ഡിവൈഎസ്പി, സിഐ, എസ്ഐ എന്നിവരടങ്ങിയ അറുപതംഗങ്ങള് ഇവിടെയുണ്ടാകും. റാപ്പിഡ് ആക്ഷന്‍ ടീമിന് സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.1288 ഫയര്മാന് ഒഴിവുകള്‍ നിലവിലുണ്ട്. ഇത് ഉടന്‍ നികത്തും.400പേര് പരിശീലനം കഴിഞ്ഞ് ഉടന്‍ ജോലിയില്‍ പ്രവേശിക്കും. ദേശീയ നിലവാരത്തിലുളള പരിശീലനമാണ് നല്‍കുന്നത്.പാനൂരിലെ പുതിയ ഫയര്‍&റസ്ക്യൂ സ്റ്റേഷന് ആധുനിക സൗകര്യത്തോടെ തന്നെയാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കൃഷിമന്ത്രി കെപി.മോഹനന് അദ്ധ്യക്ഷത വഹിച്ചു.മുല്ലപ്പളളി രാമചന്ദ്രന് എംപി മുഖ്യാതിഥിയായി. പുതിയ ഫയര്‍&റസ്ക്യൂസ്റ്റേഷന്റെ കെട്ടിട ശിലാസ്ഥാപനവും രമേശ്ചെന്നിത്തല നിര്‍വ്വഹിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപി.വസന്തകുമാരി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പ്രീതാഅശോക്, ഷീനാഭാസ്ക്കരന്, മുന്‍ എംഎല്‍എമാരായ കെഎം.സൂപ്പി, കെടി.കുഞ്ഞമ്മദ്, കെ.രമേശന്, ബീനാസജീവന്, വിപി.സുരേന്ദ്രന്, വി.സുരേന്ദ്രന്, കെകെ.സുധീര്‍കുമാര്‍, പികെ.ഷാഹുല്‍ഹമീദ്, ഇ.രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫയര്‍&റസ്ക്യൂ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ലോക്നാഥ് ബെഹ്റ ഐപിഎസ് സ്വാഗതവും ഫയര്‍ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷന് സെക്രട്ടറി അരുണ്‍ ഭാസ്ക്കര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: