തൊടുപുഴ : ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് അധ്യാപകന്റെ കൈപ്പത്തി എന്‍ഡിഎഫ് ക്രിമിനലുകള്‍ വെട്ടിമാറ്റിയതോടെയാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ആറ് മാസം മുന്‍പാണ് കോളേജിനുള്ളില്‍ സെമിത്തേരി നിര്‍മ്മിക്കാന്‍ നീക്കം നടത്തിയത്. ചട്ടങ്ങള്‍ കാറ്റില്‍പറത്തി കോളേജിനുള്ളില്‍ സെമിത്തേരി നിര്‍മ്മിക്കുന്നതിനെതിരെ ഹിന്ദുഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി എന്നീ സംഘടനകള്‍ രംഗത്തെത്തി. ഈ പ്രശ്നം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സെമിത്തേരി വിവാദം കോടതിയുടെ പരിഗണനയിലിരിക്കുന്ന സമയത്ത് ശവസംസ്കാര ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ നീക്കം നടന്നിരുന്നു. ഇതും വിവാദത്തിന് കാരണമായി. രണ്ടാഴ്ച മുന്‍പ് കെഎസ്യുക്കാര് നടത്തിയ സമരത്തെത്തുടര്ന്നും ന്യൂമാന്‍ കോളേജ് സംസ്ഥാന തലത്തില്‍ ചര്‍ച്ചയ്ക്ക് കാരണമായി. കോളേജിനുള്ളിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ് യുക്കാര്‍ പോലീസിന്റെ തൊപ്പി തട്ടിക്കളിക്കുന്നതിനും കോളേജ് വേദിയായി. ഇതിന് ഒരാഴ്ച കഴിഞ്ഞ് കെഎസ്യുക്കാര് പ്രിന്‍സിപ്പലിന്റെ മുന്നിലെത്തി മാപ്പ് പറഞ്ഞപ്പോഴും കോളേജ് വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഏറ്റവും ഒടുവില്‍ കോളേജ് പ്രിന്‍സിപ്പലും മാനേജ്മെന്റും മെറിറ്റില്‍ അഡ്മിഷന് ലഭിച്ച കുട്ടിയില്‍ നിന്നും ഡൊണേഷന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ എം.ജി സര്‍വ്വകലാശാല പ്രിന്‍സിപ്പലിനെ താക്കീത് ചെയ്ത സംഭവവും ഉണ്ടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: