ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കേണ്ട അരിയിലും
മണ്ണെണ്ണയിലുമാണ് കടയുടമ കയ്യിട്ടുവാരുന്നത്
ചെറുതോണി : പെരുംങ്കാല, മണിയാറന്‍കുടി, വട്ടമേട് എന്നീ വനവാസി പ്രദേശങ്ങളില്‍ താമസിക്കുന്ന വീട്ടുകാര്‍ക്ക് ലഭിക്കേണ്ട റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ല. ബിപിഎല്‍ കാര്‍ ഉടമകളായ വനവാസികള്‍ക്ക് ഒരു മാസം 35 കിലോ അരിയും 4 ലിറ്റര്‍ മണ്ണെണ്ണയുമാണ് കടയില്‍ നിന്ന് ലഭിക്കേണ്ടത്. എന്നാല്‍ ഒരു മാസത്തില്‍ 20 മുതല്‍ 25 വരെ അരിയും, 1 മുതല്‍ ഒന്നര ലിറ്റര്‍ വരെ മണ്ണെണ്ണയുമാണ് ഉടമ നല്‍കുന്നത്. ഇത് ചോദ്യം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ അവരെ റേഷന്‍ വ്യാപാരി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമാണ് പതിവ്. നാളുകളായി ഇത്തരം അനുഭവങ്ങളില്‍ മനം നൊന്ത് വനവാസി സംഘടനയായ മന്നാന്‍ മഹാസഭ പെരുംങ്കാല ശാഖ സപ്ലൈ ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരിക്കുകയാണ്. തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ സാധനങ്ങള്‍ കടക്കാരന് മറിച്ച് മറ്റുള്ളവര്‍ക്ക് വിറ്റ് ലാഭം കൊയ്യുകയാണെന്നും മേലധികാരികളില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകാത്ത പക്ഷം സത്യാഗ്രഹം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്നാന്‍ മഹാസഭ പെരുംങ്കാല ശാഖാ പ്രസിഡന്റ് കെ എന്‍ ചന്ദ്രന്, ദേവദാസ,് രാജന് എം എസ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: