തളിപ്പറമ്പ്: ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റി അപമാനിച്ചതില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപിയോഗം തളിപ്പറമ്പ് യൂണിയന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ നടന്ന പ്രതിഷേധറാലിയിലും പൊതുയോഗത്തിലും നൂറുകണക്കിന് സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ പങ്കെടുത്തു. തളിപ്പറമ്പിന്റെ ചരിത്രത്തില്‍ ഇത്രയേറെ ആളുകള്‍ അണിനിരന്ന പ്രകടനവും പൊതുയോഗവും ആദ്യമായിരുന്നു. ചിറവക്കില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ടൗണ്‍സ്ക്വയറില്‍ സമാപിച്ചു. പൊതുയോഗം എസ്എന്‍ഡിപി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ കെ.കെ.ധനേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി പി.ടി.മന്മഥന് മുഖ്യപ്രഭാഷണം നടത്തി. സ്വാമി പ്രേമാനന്ദ, പി.സി.രഘുറാം, പി.ആര്.ഭരതന്, കെ.കെ.സോമന്, കെ.ജയകുമാര്‍, പി.ഗിരീഷ്, പി.വി.സജീവന്, ശാന്തസുരേന്ദ്രന്, പി.ആര്.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: